കുപ്പുദേവരാജിന്റെ സഹോദരന്റെ കഴുത്തില്‍ അസി. കമ്മീഷ്ണര്‍ കുത്തിപ്പിടിക്കുന്ന ചിത്രം: രൂക്ഷവിമര്‍ശനവുമായി സോഷ്യല്‍മീഡിയ

Posted on: December 10, 2016 5:54 pm | Last updated: December 10, 2016 at 5:54 pm
SHARE

കോഴിക്കോട് : പോലീസ് വെടിയേറ്റുമരിച്ച മാവോയിസ്റ്റ് നേതാവ് കുപ്പു ദേവരാജിന്റെ മൃതദേഹം സംസ്‌കാരത്തിനായി മാവൂര്‍ റോഡ് ശ്മശാനത്തില്‍ കൊണ്ടുവന്നപ്പോള്‍ സഹോദരന്‍ ശ്രീധരന് നേരെ അസി. കമീഷണര്‍ പ്രേമദാസ് ശ്രീധരന്റെ കയ്യേറ്റശ്രമത്തിനെതിരെ സോഷ്യല്‍മീഡിയയില്‍ വ്യാപകപ്രതിഷേധം. സഹോദരന്റെ മൃതദേഹത്തിനരികെ നില്‍ക്കുന്ന ശ്രീധരന്റെ ഷര്‍ട്ടിന്റെ കോളറില്‍ കുത്തിപ്പിടിച്ച് പ്രകോപിതനാകുന്ന കോഴിക്കോട് അസിസ്റ്റന്റ് കമ്മീഷണര്‍ പി എം പ്രേംദാസിന്റെ ചിത്രം ഇതിനോടകം തന്നെ സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചയായിക്കഴിഞ്ഞു.

ഫേസ്ബുക്ക് പോസ്റ്റുകള്‍ വായിക്കാം….

സാറേ പ്രേം ദാസേ….
ഉളുപ്പ് വേണം അഇജസാറേ..
പത്തുമിനിട്ടൂടെ അവടെ കെടത്തിയാ കുപ്പുവിന്റെ ശവം എണീറ്റോടുവോ സാറേ..ഇങ്ങനെ ശവത്തേം പേടിയ്ക്കല്ലേ സാറേ..നാലുമ്മൂന്നും ഏഴ് അല്‍പപ്രാണികളും ആ അമ്മേം അനിയനും ചേര്‍ന്ന് എന്നാ ഒലത്തുവെന്നാ സാറേ സാറിന്റെ പേടി.
// പോലീസ് വെടിവെച്ചുകൊന്ന കുപ്പു ദേവരാജിന്റെ മൃതദേഹം സംസ്‌കാരത്തിനായി മാവൂര്‍ റോഡ് ശ്മശാനത്തില്‍ എത്തിച്ചപ്പോള്‍, സംസ്‌കാരം വൈകിപ്പിക്കുന്നു എന്ന് ആരോപിച്ച് കുപ്പു ദേവരാജിന്റെ സഹോദരന്‍ ശ്രീധരന്റെ കോളറില്‍ കയറിപ്പിടിക്കുന്ന അസിസ്റ്റന്റ് കമീഷണര്‍ പ്രേംദാസ്.ചിത്രം പകര്‍ത്തിയത് മാധ്യമം ഫോട്ടോഗ്രാഫര്‍ പി. അഭിജിത്.//
(പോലീസെല്ലാ കാലത്തും ഇതൊക്കെത്തന്നെയാന്നറിയാം.ഇത് പോലീസിന്റെ കൊഴപ്പവല്ല,പോലീസിനെ നിയന്ത്രിയ്ക്കുന്നവരുടെ കൊഴപ്പവാ..)
സനീഷ് എളയേടത്ത്
നിങ്ങളുടെ സഹോദരന്‍ മരിച്ച് കിടക്കുകയാണ്.നിങ്ങളും നിങ്ങളുടെ (മരിച്ചയാളുടെയും) അമ്മയും സംസ്‌കാരച്ചടങ്ങുകള്‍ നടത്തുകയാണ്. അപ്പോ ഒരു പൊലീസുകാരന്‍ വന്ന് നിങ്ങളുടെ കോളറയ്ക്ക് പിടിക്കുന്നു.
എങ്ങനെയുണ്ടാകും?
ഈ പടം കണ്ടപ്പോ പണ്ട് വിളിച്ച കുറേ പൊലീസ് വിരുദ്ധ മുദ്രാവാക്യങ്ങള്‍ ഉള്ളിലിങ്ങ് തിക്കിക്കയറി വന്നു. പട്ടാപ്പകല്‍ വെളിച്ചത്തില്‍, ഒരു ശവസംസ്‌കാരം നടക്കുന്നിടത്ത് നിന്ന്, പരസ്യായിട്ട് ക്യാമറകള്‍ക്ക് മുന്നില്‍ നിന്ന് ഇമ്മട്ടിലൊരു തോന്ന്യാസം ചെയ്യാന്‍ ഒരു പൊലീസുകാരന് ധൈര്യം വരുന്നുവെങ്കില്‍ ആ പൊലീസിന് അതിന് ധൈര്യം നല്‍കുന്ന എന്തോ ജനാനുകൂലമല്ലാത്ത ഗുരുതരമായ കുഴപ്പം പൊലീസിനെ നയിക്കുന്നവര്‍ക്ക് വന്ന് ഭവിച്ചിട്ടുണ്ട്. ഈയാളെയൊക്കെ നടപടിയെടുത്ത് തൂക്കിയെറിയുകയാണ് വേണ്ടത്.
അയറൗഹ ഞമവെലലറ ”പോലീസ് വെടിവെച്ചുകൊന്ന കുപ്പു ദേവരാജിന്റെ മൃതദേഹം സംസ്‌കാരത്തിനായി മാവൂര്‍ റോഡ് ശ്മശാനത്തില്‍ എത്തിച്ചപ്പോള്‍, സംസ്‌കാരം വൈകിപ്പിക്കുന്നു എന്ന് ആരോപിച്ച് കുപ്പു ദേവരാജിന്റെ സഹോദരന്‍ ശ്രീധരന്റെ കോളറില്‍ കയറിപ്പിടിക്കുന്ന അസിസ്റ്റന്റ് കമീഷണര്‍ പ്രേംദാസ്. ചിത്രം പകര്‍ത്തിയത് മാധ്യമം ഫോട്ടോഗ്രാഫര്‍ പി. അഭിജിത്.
നിങ്ങള്‍ വെടിവെച്ചു കൊന്നവന്‍ ഏതു ‘ഭീകരനായാലും’ ശരി, കത്തിച്ചുകളയും മുന്‍പ് ആ മുഖം ഒന്ന് കാണാന്‍ ഉള്ള അവകാശം അയാളുടെ ബന്ധുക്കള്‍ക്ക് ഉണ്ട് സാര്‍…. അതുകൂടി അനുവദിക്കില്ലെന്നാണോ ഇരട്ടചങ്കന്‍ പോലീസെ…