സുരക്ഷാപ്രശ്‌നം: പോലീസ് നിര്‍ദേശം അനുസരിച്ച് ഭോപ്പാലിലെ പരിപാടി മുഖ്യമന്ത്രി ഒഴിവാക്കി

Posted on: December 10, 2016 5:01 pm | Last updated: December 10, 2016 at 8:10 pm

ഭോപ്പാല്‍: ഭോപ്പാലില്‍ മലയാളി സംഘടനകള്‍ നടത്തുന്ന പൊതുപരിപാടിയില്‍ പങ്കെടുക്കാനെത്തിയ മുഖ്യമന്ത്രി പിണറായി വിജയനെ പോലീസ് തടഞ്ഞു.

ആര്‍എസ്എസിന്റെ പ്രതിഷേധം ഉണ്ടാകാനുള്ള സാധ്യത കണക്കിലെടുത്താണ് നടപടി. പരിപാടിയില്‍ പങ്കെടുക്കാതെ മുഖ്യമന്ത്രി മടങ്ങി.