നോട്ട് നിരോധനം: ബിവറേജസിന് കോടികളുടെ നഷ്ടമെന്ന് മന്ത്രി ടി.പി. രാമകൃഷ്ണന്‍

Posted on: December 10, 2016 12:45 pm | Last updated: December 10, 2016 at 5:01 pm

കോഴിക്കോട്: 500, 1000 രൂപാ നോട്ടുകള്‍ അസാധുവാക്കലിനു ശേഷമുള്ള ഒരുമാസം സംസ്ഥാനത്തെ ബിവറേജസ് കോര്‍പ്പറേഷന് കോടികളുടെ നഷ്ടമാണ് ഉണ്ടായതെന്ന് എക്‌സൈസ് മന്ത്രി ടി.പി. രാമകൃഷ്ണന്‍. നിലവിലെ കണക്കുകള്‍ പ്രകാരം 143 കോടി രൂപയുടെ നഷ്ടമാണ് ഉണ്ടാതെന്ന് അദ്ദേഹം പറഞ്ഞു.

നികുതി ഇനത്തില്‍ മാത്രം 80 കോടി രൂപയുടെ നഷ്ടമുണ്ടായെന്നും രാമകൃഷ്ണന്‍ വ്യക്തമാക്കി. ബിവറേജസ് കോര്‍പ്പറേഷനുണ്ടായ നഷ്ടം സര്‍ക്കാരിന്റെ നികുതി വരുമാനത്തെ പ്രതികൂലമായി ബാധിക്കുമെന്നും മന്ത്രി മന്ത്രി കോഴിക്കോട്ട് പറഞ്ഞു.