എ ടി എമ്മിനു മുന്നിലെ ക്യൂവിലേക്ക് കാര്‍ ഇടിച്ചു കയറി; 12 പേര്‍ക്ക് പരുക്ക്

Posted on: December 9, 2016 9:50 pm | Last updated: December 9, 2016 at 9:35 pm

സോലാപൂര്‍: മഹാരാഷ്ട്രയില്‍ എ ടി എമ്മിനു മുന്നില്‍ ക്യൂ നില്‍ക്കുന്നവരുടെ ഇടയിലേക്ക് കാറ് പാഞ്ഞുകയറി 12 പേര്‍ക്ക് പരുക്ക്. സോലാപൂര്‍ ജില്ലയിലെ അതര്‍ നഗറിലെ സോലാപൂര്‍ ബൈജാപൂര്‍ റോഡില്‍ ഇന്നലെ രാവിലെയാണ് അപകടം.

പരുക്കേറ്റവരെ അടുത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവരില്‍ മൂന്ന് പേരുടെ നില അതീവ ഗുരുതരമാണ്. അപകടം നടന്നയുടെ ആളുകള്‍ ഡ്രൈവറെ മര്‍ദ്ദിച്ചിരുന്നു. തുടര്‍ന്ന് സംഭവ സ്ഥലത്തെത്തിയ പോലീസ് അയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു.