ശമ്പള, പെന്‍ഷന്‍ വിതരണം എട്ടാം ദിനം; കഴിഞ്ഞ മാസത്തേക്കള്‍ 500 കോടിയുടെ കുറവ്

Posted on: December 8, 2016 7:18 am | Last updated: December 8, 2016 at 10:19 pm

തിരുവനന്തപുരം: ശമ്പള പെന്‍ഷന്‍ വിതരണം പൂര്‍ത്തിയാവാന്‍ ഒരു ദിവസം മാത്രം ശേഷിക്കെ ഈമാസം ഇതുവരെ ട്രഷറികള്‍ വഴി ആകെ വിതരണം ചെയ്തത് 761.61 കോടി രൂപ. അതേസമയം, കഴിഞ്ഞമാസം എട്ടുവരെ വിതരണം ചെയ്ത തുകയാവട്ടെ 1,228 കോടിയാണ്. ഈ മാസം 500 കോടിയോളം രൂപയുടെ കുറവുണ്ടായതായി ധനവകുപ്പ് പുറത്തുവിട്ട കണക്കുകള്‍ വ്യക്തമാക്കുന്നു. ബേങ്കുകളിലുടെയാണ് ശമ്പളക്കാര്‍ ഏറെയും പണം പിന്‍വലിക്കുന്നത് എന്നതിനാല്‍ ബേങ്കുകളിലെ വിതരണത്തിലുണ്ടായ കുറവ് ഇതിന്റെ പതിന്‍മടങ്ങായിരിക്കും. കേന്ദ്രം സ്വീ കരിച്ച നടപടികള്‍ മൂലമുണ്ടായിട്ടുള്ള കറന്‍സി ദൗര്‍ലഭ്യത്തിന്റെ യഥാര്‍ഥചിത്രമാണിത് വെളി വാക്കുന്നതെന്ന് ധനമന്ത്രിയുടെ ഓഫിസ് കുറ്റപ്പെടുത്തി. ധനലഭ്യതയിലെ ഈ തോതിലുള്ള കു റവ് സംസ്ഥാനത്തെ സാമ്പത്തികപ്രവര്‍ത്തനങ്ങളെയെല്ലാം ഗുരുതരമായി ബാധിക്കും. നവംബ റിലുണ്ടായതിനു സമാനമോ അതില്‍ അധികരിച്ചതോ ആയ മാന്ദ്യം ഇതുമൂലം സംഭവിച്ചേക്കാം.

അതേസമയം, ആദ്യ ആറുപ്രവൃത്തിദിനങ്ങള്‍ പിന്നിടുമ്പോള്‍ ആകെയുള്ള 4,00,864 പെന്‍ ഷന്‍കാരില്‍ പണം പിന്‍വലിച്ചത് 2,22,875 പേരാണ്. 1,77,971 പേര്‍ പിന്‍വലിച്ചിട്ടില്ല. കഴിഞ്ഞ മാസം ആദ്യ ഏഴുപ്രവൃത്തിദിനങ്ങളില്‍ പെന്‍ഷന്‍ പിന്‍വലിച്ചവര്‍ 2,01,665 പേരാണ്. ആവശ്യക്കാരായ മുഴുവന്‍ പെന്‍ഷന്‍കാര്‍ക്കും 24,000 രൂപവീതമെങ്കിലും എടുക്കാന്‍ കഴിഞ്ഞു എന്നാണ് ഇതില്‍നിന്നു വ്യക്തമാവുന്നത്. മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് ആവശ്യമായ ക റന്‍സി റിസര്‍വ് ബാങ്കില്‍നിന്ന് ലഭ്യമാക്കുന്നതില്‍ സംസ്ഥാനസര്‍ക്കാര്‍ വിജയിച്ചുവെന്നും ഓഫിസ് പറഞ്ഞു. ചെങ്ങന്നൂര്‍ ജില്ലാട്രഷറി, മുരിക്കാശ്ശേരി, മുക്കം സബ്ട്രഷറികളില്‍ ഇന്നലെ ശമ്പളത്തിനും പെന്‍ഷനും ആവശ്യമായ ഒരുപൈസപോലും റിസര്‍വ് ബേങ്ക് എത്തിച്ചില്ല. യഥാക്രമം 30 ലക്ഷം, മൂന്നുലക്ഷം, 40 ലക്ഷം രൂപവീതമായിരുന്നു ഇവിടങ്ങളില്‍ വേണ്ടിയിരുന്നത്. ഇന്നലത്തേക്ക് മാത്രമായി ആവശ്യപ്പെട്ട 78.96 കോടി രൂപയില്‍ ലഭിച്ചതാവട്ടെ 69.44 കോടി മാ ത്രമാണ്. ഇന്നലെ പണമെത്താന്‍ വൈകിയതില്‍ ഏറെയും പിന്നാക്ക, തോട്ടം, ആദിവാസി മേഖലകളിലും തിരുവനന്തപുരം പെന്‍ഷന്‍ ട്രഷറിയിലുമാണ്. പീരുമേട്, അഗളി, മുരിക്കാശേരി, റാന്നി പെരുനാട്, കൊല്ലങ്കോട്, മുക്കം, പുല്‍പ്പള്ളി, നടവയല്‍, പേരാവൂര്‍ തുടങ്ങിയവയാണ് അവഗണിക്കപ്പെട്ട പിന്നാക്ക മേഖലകള്‍.