Connect with us

Wayanad

നാലുകെട്ടും നടുമുറ്റവും ഇനി അന്താരാഷ്ട്ര നിലവാരത്തിലേക്ക്

Published

|

Last Updated

മാനന്തവാടി ഗവ. വൊക്കേഷനല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍

മാനന്തവാടി: സംസ്ഥാന സര്‍ക്കാരിന്റെ നവകേരള മിഷന്‍ പദ്ധതിയുടെ ഭാഗമായി സ്‌കൂളുകളെ അന്തരാഷ്ട്ര നിലവാരത്തിലേക്ക് ഉയര്‍ത്തുന്നതിനായി മാനന്തവാടി നിയോജക മണ്ഡലത്തില്‍ നിന്നും തിരഞ്ഞെടുക്കപ്പെട്ടത് മാനന്തവാടി ഗവ.വൊക്കെഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന്. അന്താരാഷ്ട്ര പദവിയിലേക്ക് ഉയര്‍ത്തുന്നതിന് മുന്നോടിയായുള്ള പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമായി പുരോഗമിക്കുന്നു.5 കോടി രൂപയാണ് സര്‍ക്കാര്‍ ഇതിനായി അനുവദിച്ചിട്ടുള്ളത്. ബാക്കി തുക സംഭാവനയായും മറ്റും ശേഖരിക്കും. കഌസ്റ്റ്മുറികള്‍, ലാബ് ,കിച്ചന്‍എന്നിവ അത്യാധുനികരിക്കും, കുട്ടാതെ നവീന രീതിയിലുള്ള ഓഡിറ്റോറിയം പ്ലാസ്റ്റിക് വിമുക്ത ക്യാമ്പസ്, ജൈവ മാലിന്യങ്ങള്‍ സംസ്‌ക്കരിക്കുന്നതിനുള്ള സംവിധാനം എന്നിവയും ഒരുക്കും.

പുര്‍വ്വവിദ്യാര്‍ഥി സംഘടനയുടെ പ്രവര്‍ത്തനങ്ങള്‍, സ്‌കൂള്‍ വികസന സമിതി എന്നിവയുടെ പ്രവര്‍ത്തനവും സജീവമാക്കും.1950 ലാണ് സ്‌ക്കൂള്‍ പ്രവര്‍ത്തനം ആരംഭിച്ചത്.1991 ല്‍ വി.എച്ച്.സി.യും 2000 ല്‍ ഹയര്‍ സെക്കണ്ടറിയും ആരംഭിച്ചു. ഹൈസ്‌ക്കുള്‍ വിഭാഗത്തില്‍ 1200 ഉം ഹയര്‍ സെക്കണ്ടറിയില്‍ 615 ഉം വി.എച്ച്.എസ്.സി യില്‍ 115 ഉം ഉള്‍പ്പെടെ 2000 ത്തോളം വിദ്യാര്‍ത്ഥികള്‍ ഇവിടെ പടനം നടത്തുന്നുണ്ട് ഇതില്‍ 40 ശതമാനത്തോളം പേര്‍ ആദിവാസി വിഭാഗത്തില്‍ നിന്നുള്ളവരാണ് കുട്ടതെ ശാരീരീക, മാനസിക വൈകല്യമുള്ള കുട്ടികളില്‍ ജില്ലയില്‍ തന്നെ എറ്റവും പേര്‍ പഠനം നടത്തുന്നത് സ്‌ക്കുളിലാണ്.ജി ജയില്‍ 400 മീറ്റര്‍ ട്രാക്കുള്ള ഏക സ്‌ക്കുളെന്ന അഭിമാനകരമായ നേട്ടവും സ്‌ക്കൂളിനുണ്ട്.

അധ്യാപകരും മറ്റ് ജിവനക്കാരും ഉള്‍പ്പെടെ 90 പേര്‍ സേവനമനുഷ്ടിക്കുന്നുണ്ട്. കായിക, കലാ,ശാസ്ത്ര സാങ്കേതിക മേഖലകളിലും സ്‌ക്കുള്‍ നിരവധി ശ്രദ്ധേയമായ നേട്ടങ്ങള്‍ കൈവരിച്ചിട്ടുണ്ട്. സ്‌ക്കുളിന്റ് മുഖമുദ്രയായ നാല് കെട്ടിന്റ് യും നടുമുറ്റത്തിന്റ് യും രൂപഘടനയില്‍ മാറ്റം വരുത്താതെയായിരിക്കും ആധുനികവല്‍ക്കരണം. പദ്ധതിയുടെ മാസ്റ്റര്‍ പ്ലാന്‍ ഉടന്‍ തന്നെ സമര്‍പ്പിക്കുമെന്ന് പ്രിന്‍സിപ്പള്‍ എം അബ്ദുല്‍ അസീസ് പറഞ്ഞു.
സ്‌ക്കൂള്‍ ഹൈടെക്കായി മാറുന്നതോടെ മാനന്തവാടിയുടെ വിദ്യഭ്യാസ മേഖലക്ക് പൊന്‍കീരീടമായി മാറുന്നതൊടൊപ്പം നിരവധി പ്രതിഭകളെ വളര്‍ത്തിയെടുത്ത 62 വര്‍ഷം പിന്നിടുന്ന സ്‌കൂളിനുള്ള അംഗീകാരവും കൂടിയായി മാറും.

 

---- facebook comment plugin here -----

Latest