ഡൊണാൾഡ് ട്രംപ് ടെെം പേഴ്സൺ ഒാഫ് ദി ഇയർ

Posted on: December 7, 2016 8:14 pm | Last updated: December 8, 2016 at 6:56 pm

വാഷിംഗ്ടണ്‍: നിയുക്ത അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെ ടൈം മാഗസിന്റെ ഈ വര്‍ഷത്തെ പേഴ്‌സണ്‍ ഓഫ് ദി ഇയര്‍ പുരസ്‌കാരത്തിന് തിരഞ്ഞെടുത്തു. അദ്ധേഹത്തിന്റെ വ്യത്യസ്തമായ പ്രവര്‍ത്തന ശൈലി കണക്കിലെടുത്താണ് പുരസ്‌കാരം. ഇത്രയും വ്യത്യസ്മായ ശൈലിയില്‍ കാര്യങ്ങള്‍ ചെയ്യുന്ന ഒരാളെ മുമ്പ് കണ്ടിട്ടില്ലെന്ന് ടൈം മാഗസിന്‍ മാനേജിംഗ് എഡിറ്റര്‍ നാന്‍സി ഗിബ്‌സ് പറഞ്ഞു. പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ പരാജയപ്പെട്ട ഹിലരി ക്ലിന്റന്‍ രണ്ടാം സ്ഥാനത്ത് എത്തി.

ടൈം മാഗസിന്റെ പേഴ്‌സണ്‍ ഓഫ് ദി ഇയര്‍ റീഡേഴ്‌സ് പോളില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി ഒന്നാമത് എത്തിയിരുന്നു. കഴിഞ്ഞ തവണയും റീഡേഴ്‌സ് പോളില്‍ മോഡിക്കായിരുന്നു ഒന്നാം സ്ഥാനം.