തമിഴ്‌നാട്ടില്‍ ഏഴ് ദിവസത്തെ ഔദ്യോഗിക ദുഖാചരണം

Posted on: December 6, 2016 1:25 am | Last updated: December 6, 2016 at 1:41 am

Jayaram Jayalalithaചെന്നൈ: മുഖ്യമന്ത്രി ജയലളിതയുടെ നിര്യാണത്തില്‍ അനുശോചിച്ച് തമിഴ്‌നാട്ടില്‍ ഏഴു ദിവസത്തെ ദുഖാചരണം പ്രഖ്യാപിച്ചു. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും മൂന്ന് ദിവസത്തെ അവധി പ്രഖ്യാപിച്ചിട്ടുണ്ട്.

ജയലളിതയുടെ മൃതദേഹം ഇന്ന് ചെന്നൈ രാജാജി ഹാളില്‍ പൊതുദര്‍ശനത്തിനു വയ്ക്കുമെന്ന് എഡിഎംകെ വൃത്തങ്ങള്‍ അറിയിച്ചു. പ്രധാനമന്ത്രിയും മുതിര്‍ന്ന കേന്ദ്രമന്ത്രിമാരുമടക്കം ഇന്ന് ചെന്നൈയിലെത്തും.