ഒ പനീർശെൽവം തമിഴ്നാട് മുഖ്യമന്ത്രിയായി അധികാരമേറ്റു

Posted on: December 6, 2016 12:25 am | Last updated: December 6, 2016 at 2:20 pm
SHARE

jayalalitha-paneerselvam-jpg-image-784-410ചെന്നൈ: ജയലളിത വിടവാങ്ങി മണിക്കൂർ പിന്നിടു‌ം മുമ്പ് തന്നെ ഒ പനീർ ശെൽവം തമിഴ്നാടിൻെറ പുതിയ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. തികച്ചും അസാധാരണമായാണ് അർധരാത്രി സത്യപ്രത്ജഞ നടന്നത്. ജയലളിത മന്ത്രിസഭയിൽ ധനകാര്യമന്ത്രിയായ പനീര്‍ശെല്‍വത്തെ നിയമസഭാ കക്ഷി നേതാവായി എംഎല്‍എമാരുടെ യോഗം തെിരഞ്ഞെടുത്തിരുന്നു. അപ്പോളോ ആശുപത്രിയില്‍ ചേര്‍ന്ന യോഗത്തിലാണ് ഇക്കാര്യം തീരുമാനമായതെന്നാണ് വിവരം. എംഎല്‍മാരില്‍ നിന്നും ഇക്കാര്യം സംബന്ധിച്ച തീരുമാനം എഴുതി വാങ്ങിയതായും റിപ്പോര്‍ട്ടുണ്ട്.

അനധികൃത സ്വത്ത് സമ്പാദനക്കേസുമായി ബന്ധപ്പെട്ട് ജയലളിത ജയിലില്‍ ആയിരുന്നപ്പോഴും ആശുപത്രിയില്‍ ചികിത്സയില്‍ ആയിരുന്ന കാലത്തും ഒ. പനീര്‍ശെല്‍വമാണ് മുഖ്യമന്ത്രിയുടെ ചുമതലകള്‍ വഹിച്ചിരുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here