ജനസംഖ്യ നിയന്ത്രിക്കാന്‍ രാജ്യത്ത് കൂട്ടവന്ധ്യംകരണം നടപ്പാക്കണമെന്ന് ഗിരിരാജ് സിംഗ്; പ്രസ്താവന തള്ളി ബിജെപി

Posted on: December 5, 2016 7:29 pm | Last updated: December 6, 2016 at 11:10 am
SHARE

giriraj-singhകൊല്‍ക്കത്ത: ജനസംഖ്യ നിയന്ത്രിക്കാന്‍ രാജ്യത്ത് കൂട്ടവന്ധ്യംകരണം നടപ്പാക്കണമെന്ന കേന്ദ്രമന്ത്രി ഗിരിരാജ് സിംഗിന്റെ പ്രസ്താവന തള്ളി ബിജെപി നേതൃത്വം രംഗത്ത്. പ്രസ്താവന ഗിരിരാജിന്റെ സ്വന്തം കാഴ്ചപ്പാടാണെന്നും സര്‍ക്കാരിന് ഇതില്‍ ഒന്നും ചെയ്യാനില്ലെന്നും ബിജെപി നേതാവ് രാഹുല്‍ സിന്‍ഹ പറഞ്ഞു. കേന്ദ്ര മന്ത്രിസഭയില്‍ ചെറുകിട വാണിജ്യ മന്ത്രിയാണ് ഗിരിരാജ് സിംഗ്.

രാജ്യത്ത് ജനസംഖ്യ ഉയരുകയാണെന്ന കാര്യത്തില്‍ തര്‍ക്കമില്ല. ജനസംഖ്യ കുറയ്ക്കുന്നതിനായി ബോധവത്കരണവും പ്രചാരണവുമാണ് ആവശ്യം. ജനസംഖ്യ നിയന്ത്രിക്കാന്‍ സര്‍ക്കാരിന് താത്പര്യമുണ്ടെങ്കിലും ഇതിനായി പ്രത്യേക അജന്‍ഡ രൂപീകരിച്ചിട്ടില്ലെന്നും രാഹുല്‍ സിന്‍ഹ വ്യക്തമാക്കി.

ബീഹാറിലെ സ്വന്തം മണ്ഡലമായ നവാഡയില്‍ പ്രസംഗിക്കവെയാണ് ജനസംഖ്യ നിയന്ത്രിക്കാന്‍ രാജ്യത്ത് കൂട്ടവന്ധ്യംകരണം നടപ്പാക്കണമെന്ന് ഗിരിരാജ് സിംഗ് ആവശ്യപ്പെട്ടത്. നോട്ട് നിരോധനത്തിനുശേഷം ഇത് അടിയന്തരമായി നടപ്പിലാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

LEAVE A REPLY

Please enter your comment!
Please enter your name here