നാവികസേനയുടെ മിസൈല്‍വാഹിനി കപ്പലായ ഐഎന്‍എസ് ബേട്ട് മറിഞ്ഞ് രണ്ട് നാവികർ മരിച്ചു

Posted on: December 5, 2016 4:12 pm | Last updated: December 5, 2016 at 6:44 pm

ins_betwa01മുംബൈ: നാവികസേനയുടെ മിസൈല്‍വാഹിനി കപ്പലായ ഐഎന്‍എസ് ബേട്ട് മറിഞ്ഞ് രണ്ട് നാവികർ മരിച്ചു. മുംബൈയിലെ നേവല്‍ ഡോക് യാര്‍ഡിലാണ് സംഭവം. അറ്റകുറ്റപ്പണികള്‍ക്കു ശേഷം കടലിലേക്ക് ഇറക്കുന്നതിനിടെ കപ്പല്‍ മറിയുകയായിരുന്നു.

3,850 ടണ്‍ ഭാരമുള്ള ഐഎന്‍എസ് ബേട്ട്വയില്‍ ഉറാന്‍ കപ്പല്‍വേധ മിസൈലുകള്‍, ബാരക്ക് 1 മിസൈലുകള്‍, ടോര്‍പിഡോകള്‍ എന്നിവയാണുള്ളത്.