ടൈം മാഗസിന്റെ പേഴ്‌സന്‍ ഓഫ് ദി ഇയര്‍ പുരസ്‌കാരം: റീഡേഴ്‌സ് പോളില്‍ നരേന്ദ്ര മോദി തിരഞ്ഞെടുക്കപ്പെട്ടു

Posted on: December 5, 2016 2:13 pm | Last updated: December 5, 2016 at 2:13 pm

pm-modi-story_647_081016083057ന്യൂഡല്‍ഹി: ടൈം മാഗസിന്റെ പേഴ്‌സന്‍ ഓഫ് ദി ഇയര്‍ പുരസ്‌കാരത്തിന്റെ റീഡേഴ്‌സ് പോളില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി തിരഞ്ഞെടുക്കപ്പെട്ടു. ഇന്നലെ രാത്രി അവസാനിച്ച അഭിപ്രായ വോട്ടൊടുപ്പില്‍ നരേന്ദ്രമോദി 18 ശതമാനം വോട്ട് നേടി മുന്നിലെത്തിയെന്ന് ടൈം മാഗസിന്‍ അറിയിച്ചു.
അമേരിക്കന്‍ മുന്‍ പ്രസിഡന്റ് ബറാക് ഒബാമ ഇപ്പോഴത്തെ അമേരിക്കന്‍ പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപ്, ഹിലരി ക്ലിന്റണ്‍, ജൂലിയന്‍ അസാഞ്ച്, മാര്‍ക് സുക്കര്‍ ബര്‍ഗ് എന്നിവരെയാണ് ടൈം മാഗസിന്‍ വോട്ടെടുപ്പില്‍ നരേന്ദ്രമോദി പിന്നിലാക്കിയത്. തുടര്‍ച്ചയായ നാലാം വര്‍ഷമാണ് മോദി ടൈം മാഗസിന്റെ പേഴ്‌സണ്‍ ഓഫ് ദി ഇയര്‍ മത്സരത്തിന്റെ ഭാഗമാകുന്നത്.

ടൈം മാഗസിന്‍ പത്രാധിപ സമിതിയുടെ അന്തിമ തീരുമാനത്തിന് ശേഷം ഡിസംബര്‍ 7 നാണ് പ്രഖ്യാപനമുണ്ടാകുക. ഓരോ വര്‍ഷവും ലോകത്തേയും വാര്‍ത്തകളെയും ഏറ്റവും സ്വാധീനിച്ച വ്യക്തിയെയാണ് ഓരോ വര്‍ഷവും പേഴ്‌സണ്‍ ഓഫ് ദ ഇയര്‍ ആയി ടൈം മാഗസിന്‍ തിരഞ്ഞെടുക്കുന്നത്.