National
കോച്ച് ലൈംഗികമായി പീഡിപ്പിച്ചുവെന്ന് ദേശീയ ഷൂട്ടിംഗ് താരം

ന്യൂഡല്‍ഹി: കോച്ച് വിവാഹ വാഗ്ദാനം നല്‍കിയ ശേഷം ലൈംഗികമായി പീഡിപ്പിച്ചുവെന്ന് ദേശിയ വനിതാ ഷൂട്ടിംഗ് താരം. മുന്‍ അര്‍ജുന അവാര്‍ഡ് ജേതാവും ഒളിംപ്യനുമായ കോച്ചിനെതിരെയാണ് കായിക താരം പരാതി നല്‍കിയത്. സംഭവത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.
കഴിഞ്ഞ രണ്ട് വര്‍ഷമായി കോച്ചുമായി താരം അടുപ്പത്തിലായിരുന്നു. തുടര്‍ന്നാണ് വിവാഹ വാഗ്ദാനം നല്‍കി കോച്ച് പീഡിപ്പിച്ചത്. സ്‌പോര്‍ട്‌സ് അതോറിറ്റി ഓഫ് ഇന്ത്യക്ക് കീഴിലെ കോച്ചിനെതിരെയാണ് പരാതി. ഇത് രണ്ട് വ്യക്തികള്‍ തമ്മിലുള്ള പ്രശ്‌നമാണെന്നും സംഭവത്തില്‍ അന്വേഷണം തുടങ്ങിയിട്ടുണ്ടെന്നും നാഷണല്‍ റൈഫിള്‍ അസോസിയേഷന്‍ ഇന്ത്യ പ്രതിനിധികള്‍ പ്രതികരിച്ചു.
---- facebook comment plugin here -----