Kerala
വടക്കാഞ്ചേരി പീഡനം: അന്വേഷണം കോടതി മേൽനോട്ടത്തിൽ വേണമെന്ന് ഉത്തരവ്

തൃശൂര്‍: സിപിഎം നേതാവ് ഉള്‍പ്പെട്ട വടക്കാഞ്ചേരി പീഡനക്കേസ് കോടതി മേല്‍നോട്ടത്തില്‍ അന്വേഷിക്കണമെന്ന് വടക്കാഞ്ചേരി മജിസ്‌ട്രേറ്റ് കോടതി ഉത്തരവ്. അന്വേഷണം ശരിയായ ദിശയിലല്ലെന്ന് കാണിച്ച് പരാതിക്കാരി നല്‍കിയ ഹരജി പരിഗണിച്ചാണ് കോടതി നടപടി. പത്ത് ദിവസം കൂടുമ്പോള്‍ അന്വേഷണ പുരോഗതി കോടതിയെ അറിയിക്കണമെന്നും ഉത്തരവില്‍ പറയുന്നു.
നിലവിലെ അന്വേഷണ സംഘത്തില്‍ വിശ്വാസമില്ലെന്ന് ചൂണ്ടിക്കാട്ടി കഴിഞ്ഞ മാസം 28നാണ് പരാതിക്കാരി കോടതിയെ സമീപിച്ചത്. കേസില്‍ ശാസ്ത്രീയ തെളിവുകള്‍ ലഭിച്ചിട്ടില്ലെന്നും പരാതിക്കാരിക്ക് പീഡനത്തിനായി കൊണ്ടുപോയ സ്ഥലം വ്യക്തമാക്കാന്‍ സാധിച്ചില്ലെന്നും അന്വേഷണ സംഘം നേരത്തെ അറിയിച്ചിരുന്നു. എഎസ്പി പൂങ്കുഴലിക്കാണ് കേസിന്റെ അന്വേഷണ ചുമതല.
---- facebook comment plugin here -----