Connect with us

National

മോദിയുടെ ചിത്രം പരസ്യത്തില്‍ ഉപയോഗിച്ചു; റിലയന്‍സിനു 500 രൂപ പിഴ മാത്രം

Published

|

Last Updated

ന്യൂഡല്‍ഹി:പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രം ഇലക്ട്രോണിക്, അച്ചടി മാധ്യമങ്ങളിലെ പരസ്യങ്ങളില്‍ അനുമതിയില്ലാതെ ഉപയോഗിച്ചുവെന്ന കുറ്റത്തിനു മുകേഷ് അംബാനിയുടെ റിലയന്‍സ് ജിയോക്ക് 500 രൂപ പിഴ.

അനുവാദമില്ലാതെ ചിഹ്നങ്ങളോ ചിത്രങ്ങളോ പ്രദര്‍ശിപ്പിക്കുന്നത് തടഞ്ഞുകൊണ്ടുള്ള 1950ലെ നിയമത്തിന്റെ അടിസ്ഥാനത്തിലാണ് പിഴ ചുമത്തിയത്. ഈ പിഴ മാത്രം ഈടാക്കി റിലയന്‍സ് ജിയോയ്‌ക്കെതിരായ നിയമനടപടികള്‍ കേന്ദ്രസര്‍ക്കാര്‍ അവസാനിപ്പിക്കുമെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ ഇതു സംബന്ധിച്ച് റിലയന്‍സ് അധികൃതര്‍ പ്രതികരിക്കാന്‍ തയ്യാറായില്ല.

നേരത്തെ, പ്രധാനമന്ത്രിനരേന്ദ്രമോദിയുടെ ഓഫീസിന്റെ അനുമതി ഇല്ലാതെയാണ് അദ്ദേഹത്തിന്റെ ചിത്രം പരസ്യമായി കമ്പനി ഉപയോഗിച്ചതെന്ന് കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു. അതേസമയം, അനുമതി ഇല്ലായിരുന്നുവെങ്കിലും ചിത്രം പരസ്യത്തില്‍ ഉപയോഗിക്കുന്നതു സംബന്ധിച്ച് അറിവുണ്ടായിരുന്നുവെന്ന് വാര്‍ത്താവിതരണ സഹമന്ത്രി രാജ്യവര്‍ധന്‍ സിംഗ് റാത്തോഡ് പാര്‍ലമെന്റില്‍ അറിയിച്ചിരുന്നു.

Latest