വിദേശത്ത് അനധികൃത സ്വത്ത്; അമരീന്ദര്‍ സിംഗിനും മകനുമെതിരെ കേസ്

Posted on: December 3, 2016 10:50 am | Last updated: December 3, 2016 at 10:43 am

amrinder-lചണ്ഡീഗഢ്: വിദേശത്ത് അനധികൃത സ്വത്ത് സമ്പാദിച്ചെന്ന കേസില്‍ പഞ്ചാബ് കോണ്‍ഗ്രസ് മേധാവി അമരീന്ദര്‍ സിംഗിനും അദ്ദേഹത്തിന്റെ മകനുമെതിരെ ആദായ നികുതി വകുപ്പ് കുറ്റപത്രം സമര്‍പ്പിച്ചു. ഐ ടി ആക്ടിലെ 277, ഐ പി സി 176, 177, 193, 199 വകുപ്പുകള്‍ ചേര്‍ത്താണ് ലുധിയാന കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നത്.

പഞ്ചാബിലെ മുന്‍ മുഖ്യമന്ത്രി കൂടിയായ അമരീന്ദറിനും മകനുമെതിരെ ആദായ നികുതി നിയമത്തിലെ വകുപ്പ് 277(വ്യാജ സത്യവാംഗ്മൂലം സമര്‍പ്പിക്കുക) ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ വിവിധ വകുപ്പുകള്‍ തുടങ്ങിയവ ചേര്‍ത്താണ് കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നത്.
അമരീന്ദറിനും മകനുമെതിരായ കേസില്‍ ആദായ വകുപ്പ് അന്വേഷണം നടത്തിയിരുന്നു. ഒരു വിദേശ രാജ്യത്ത് അമരീന്ദര്‍ സിംഗിന്റെ മകന്‍ രണീന്ദറിന്റെ ഉടമസ്ഥതയിലുള്ള കമ്പനിയില്‍ നിന്നും അമരീന്ദര്‍ സാമ്പത്തിക നേട്ടമുണ്ടാക്കിയെന്ന് അന്വേഷണത്തില്‍ തെളിഞ്ഞു. എന്നാല്‍ ഇതിനെക്കുറിച്ചുള്ള ചോദ്യത്തിന് അമരീന്ദര്‍ തെറ്റായ വിവരങ്ങളാണ് അന്വേഷണ സംഘത്തിന് നല്‍കിയത്. തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന സമയത്ത് നല്‍കേണ്ട സത്യവാങ്മൂലത്തിലും തെറ്റായ വിവരങ്ങളാണ് നല്‍കിയത്. രാജ്യത്ത് നികുതി വെട്ടിപ്പിനായാണ് അമരീന്ദര്‍ കമ്പനി വിദേശ രാജ്യത്ത് സ്ഥാപിച്ചതെന്നും ആദായ നികുതി വകുപ്പ് കുറ്റപത്രത്തില്‍ ആരോപിക്കുന്നുഅതേസമയം, തങ്ങള്‍ക്കെതിരെ ഉയര്‍ന്ന ആരോപണങ്ങളെ അമരീന്ദര്‍ സിഗും മകന്‍ റാണിധറും തള്ളി. ഇത്തരം നടപടികള്‍ കൊണ്ട് തന്നെ തോല്‍പ്പിക്കാനാകില്ല. അമൃത്‌സറില്‍ തനിക്കെതിരെ മത്സരിക്കാന്‍ കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയറ്റ്‌ലി തയ്യാറുണ്ടോയെന്നും അമരീന്ദര്‍ തന്റെ ട്വീറ്റില്‍ വെല്ലുവിളിച്ചു.