Connect with us

International

അമേരിക്കയുമായി സഹകരിക്കും: പുടിന്‍

Published

|

Last Updated

മോസ്‌കോ: അമേരിക്കയുമായി സഹകരിച്ച് പ്രവര്‍ത്തിക്കാന് സന്നദ്ധമാണെന്ന് റഷ്യ. അന്താരാഷ്ട്ര തലത്തില്‍ ഭീഷണി ഉയര്‍ത്തുന്ന തീവ്രവാദത്തെ തുരത്താന്‍ അമേരിക്കയുമായി ബന്ധം സ്ഥാപിക്കാന്‍ റഷ്യ തയ്യാറാണെന്ന് പ്രസിഡന്റ് വഌദ്മിര്‍ പുടിന്‍ വ്യക്തമാക്കി. ആരുമായും സംഘട്ടനം നടത്താന്‍ റഷ്യക്ക് ആഗ്രഹമില്ലെന്നും അയല്‍രാജ്യങ്ങള്‍ക്ക് തങ്ങളെ നല്ല സുഹൃത്തുക്കളായി കാണാമെന്നും പാര്‍ലിമെന്റില്‍ സംസാരിക്കവെ അദ്ദേഹം വ്യക്തമാക്കി.

അതേസമയം, റഷ്യയുടെ താത്പര്യങ്ങളില്‍ കടന്നുകയറ്റം നടത്താന്‍ ആരെയും അനുവദിക്കില്ലെന്ന് പുടിന്‍ വ്യക്തമാക്കി.
ഡൊണാള്‍ഡ് ട്രംപ് യു എസ് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടത് മുതല്‍ ബദ്ധവൈരികളായ റഷ്യയും അമേരിക്കയും തമ്മിലുള്ള ബന്ധം പുതിയ തലത്തിലേക്കെത്തിയിരുന്നു. അമേരിക്കയുമായി സഹകരിക്കാന്‍ തയ്യാറാണെന്ന് തിരഞ്ഞെടുപ്പിന് മുമ്പും ശേഷവും ട്രംപ് വ്യക്തമാക്കിയിരുന്നു. തിരഞ്ഞെടുപ്പ് വിജയം ഉറപ്പായതിന് പിന്നാലെ ട്രംപ് റഷ്യന്‍ പ്രസിഡന്റിനോട് സംസാരിക്കുകയും സഹായ വാഗ്ദാനം നടത്തുകയും ചെയ്തിരുന്നു.
തീവ്രവാദത്തിനെതിരെ ഒരുമിച്ച് നീങ്ങുമെന്ന പുടിന്റെ പ്രസ്താവന പുതിയ അധിനിവേശത്തിനും നിയമവിരുദ്ധ സൈനിക നടപടികള്‍ക്കുമുള്ള മുന്‍കൂര്‍ ന്യായീകരണമാണെന്നാണ് വിലയിരുത്തല്‍. നിലവില്‍ ഇരുരാജ്യങ്ങളും സൈനിക നടപടി നടത്തുന്ന സിറിയയടക്കമുള്ള പശ്ചിമേഷ്യന്‍ രാജ്യങ്ങളില്‍ ഒരുമിച്ച് ആക്രമണം നടത്താനും ഇരുരാജ്യങ്ങളും തയ്യാറെടുക്കുന്നുണ്ട്.
തീവ്രവാദത്തിന് പുറമെ വ്യാപാരം, വികസനം തുടങ്ങിയ ഒട്ടേറെ വിഷയങ്ങളില്‍ ഒരുമിച്ച് നീങ്ങുമെന്നാണ് പുടിന്‍ വ്യക്തമാക്കിയത്.

Latest