ആസ്പിരിന്‍ പതിവാക്കിയാല്‍ ആയുസ്സ് വര്‍ധിപ്പിക്കാമെന്ന് ഗവേഷകര്‍

Posted on: December 2, 2016 8:58 pm | Last updated: December 2, 2016 at 8:58 pm

aspirin-tabletsവാഷിംഗ്ടണ്‍: ചെറിയ ഡോസില്‍ ആസ്പിരിന്‍ ടാബ് ലറ്റ് പതിവായി കഴിക്കുന്നത് ഹൃദയാഘാതം തടയുമെന്ന് പഠനം. തെക്കന്‍ കാലിഫോര്‍ണിയ യൂനിവേഴ്‌സിറ്റിയില്‍ നടത്തിയ പഠനത്തിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. പ്രായപൂര്‍ത്തിയായവര്‍ പതിവായി ആസ്പിരിന്‍ കഴിച്ചാല്‍ ചുരുങ്ങിയത് 20 വര്‍ഷം ആയുര്‍ ദൈര്‍ഘ്യം വര്‍ധിക്കുമെന്ന് ഗവേഷകര്‍ അവകാശപ്പെടുന്നു. പുരുഷന്മാരിലും സ്ത്രീകളിലും ഹൃദയസംബന്ധമായ അസുഖങ്ങള്‍ മൂലമാണ് ഏറെ പേരും മരിക്കുന്നത്.

രക്തത്തെ നേര്‍പ്പിച്ച് കട്ടപിടിക്കുന്നത് തടയുകയാണ് ആസ്പിരിന്‍ ഗുളികകള്‍ ചെയ്യുന്നത്. ഇത് ഹൃദയസംബന്ധമായ അസുഖങ്ങള്‍ തടയാനും ഹൃദയ വാല്‍വുകളില്‍ തടസ്സമുണ്ടാകുന്നത് ഒഴിവാക്കാനും സഹായിക്കുമെന്ന് ഗവേഷകര്‍ പറയുന്നു.