നിലപാട് ആവര്‍ത്തിച്ച് വിഎസ്: മാവോയിസ്റ്റുകളെ കൊല്ലുകയല്ല, തിരുത്തുകയാണ് വേണ്ടത്

Posted on: December 2, 2016 3:50 pm | Last updated: December 3, 2016 at 11:29 am

vs-achuthanandanതിരുവനന്തപുരം: നിലമ്പൂരില്‍ മാവോയിസ്റ്റുകളെ വെടിവെച്ചുകൊലപ്പെടുത്തിയ സംഭവത്തില്‍ നിലപാട് ആവര്‍ത്തിച്ച് വിഎസ് അച്യുതാനന്ദന്‍.

മാവോയിസ്റ്റുകളെ വെടിവെച്ചുകൊല്ലുകയല്ല, മറിച്ച് തിരുത്തുകയാണ് വേണ്ടതെന്ന് വിഎസ് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.