സിപിഎമ്മില്‍ ചേര്‍ന്ന പി. പത്മകുമാര്‍ ആര്‍ എസ് എസിലേക്ക് മടങ്ങി

Posted on: December 1, 2016 8:13 pm | Last updated: December 1, 2016 at 9:48 pm

p-pathma-kuarതിരുവനന്തപുരം: ആര്‍എസ് എസ് വിട്ട് സിപിഎമ്മില്‍ ചേര്‍ന്ന പി പത്മകുമാര്‍ ആര്‍എസ് എസിലേക്ക് തന്നെ തിരിച്ചെത്തി. തിരുവനന്തപുരത്ത് യുവമോര്‍ച്ച സംഘടിപ്പിച്ച ചടങ്ങിലായിരുന്നു ആര്‍ എസ് എസിലേക്കുള്ള മടങ്ങിവരവ് പത്മകുമാര്‍ പരസ്യമായി പ്രഖ്യാപിച്ചത്.

സി പി എമ്മിലെത്തിയ ഉടെന തന്നെ അവിടെ തുടരാന്‍ കഴിയില്ലെന്ന് മനസിലായെന്ന് പത്മകുമാര്‍ പറഞ്ഞു. സി.പി.എമ്മിലെത്തിയപ്പോള്‍ ഐഎസ് ക്യാമ്പിലെത്തിയ പ്രതീതിയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ മാസം 27ാം തീയതിയാണ് പത്മകുമാര്‍ സി.പി.എമ്മില്‍ ചേരുന്നതായി പ്രഖ്യാപിച്ചത്. 42 വര്‍ഷത്തെ സംഘ്പരിവാറുമായുള്ള ബന്ധം അവസാനിപ്പിക്കുകയാണെന്നും കരമന മേലാറന്നൂര്‍ സ്വദേശിയായ താന്‍ കഴിഞ്ഞ രണ്ടു വര്‍ഷമായി സജീവ പ്രവര്‍ത്തനത്തില്‍ ഇല്ലെന്നും പത്മകുമാര്‍ പറഞ്ഞു. സിപിഎമ്മിനൊപ്പം നിന്ന് ജനങ്ങളുടെ ജീവല്‍പ്രശ്‌നങ്ങള്‍ക്കുവേണ്ടി പോരാടുമെന്നാണ് അന്ന് പത്മകുമാര്‍ പറഞ്ഞത്. എന്നാല്‍ ദിവസങ്ങള്‍ക്കുള്ളില്‍ പത്മകുമാര്‍ ആര്‍എസ്എസിലേക്ക് തന്നെ തിരികെവന്നതിനെ കുറിച്ചുള്ള കാരണമെന്താണെന്ന് വ്യക്തമായിട്ടില്ല.