വിലക്ക് നീക്കി; ജാമിഅ മസ്ജിദില്‍ 19 ആഴ്ചക്ക് ശേഷം ആദ്യ ജുമുഅ

Posted on: November 26, 2016 12:01 am | Last updated: November 26, 2016 at 12:01 am

442india-kashmir-fighting-jpegശ്രീനഗര്‍: 19 ആഴ്ചക്കിടെ ആദ്യമായി ശ്രീനഗിലെ ജാമിഅ മസ്ജിദ് ജുമുഅ നിസ്‌കാരത്തിനായി തുറന്നു. ഹിസ്ബുല്‍ മുജാഹിദീന്‍ കമാന്‍ഡര്‍ ബുര്‍ഹാന്‍ വാനി ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടതിനെ തുടര്‍ന്നുണ്ടായ സംഘര്‍ഷത്തെ തുടര്‍ന്നാണ് ജാമിഅ മസ്ജിദില്‍ ജുമുഅ വിലക്കിയത്. പൊതുഗതാഗതം നന്നേ കുറവായിട്ടു പോലും പള്ളിയില്‍ പ്രാര്‍ഥനക്കായി വിശ്വാസികള്‍ ഒരുമിച്ചു കൂടി.

ബുര്‍ഹാന്‍ വാലി കൊല്ലപ്പെട്ട ജൂലൈ എട്ടിനാണ് ഇതിന് മുമ്പ് ജാമിഅ മസ്ജിദില്‍ ജുമുഅ നടന്നത്. ബുര്‍ഹാന്‍വാനി കൊല്ലപ്പെട്ടതിനെ തുടര്‍ന്ന് സംഘര്‍ഷങ്ങള്‍ പൊട്ടിപ്പുറപ്പെട്ട കശ്മീരില്‍ നിയന്ത്രണങ്ങളുടെ ഭാഗമായാണ് ജാമിഅ മസ്ജിദിലെ ജുമുഅ നിസ്‌കാരത്തിന് അധികൃതര്‍ വിലക്കേര്‍പ്പെടുത്തിയത്. ഇരുനൂറ് വര്‍ഷത്തിനിടെ ആദ്യമായി പെരുന്നാള്‍ നിസ്‌കാരവും പള്ളിയില്‍ നടന്നിരുന്നില്ല. 1821ലാണ് ഇതിന് മുമ്പ് ജാമിഅ മസ്ജിദ് അടച്ചത്.

സംസ്ഥാനത്ത് ജനജീവിതം പഴയ നിലയിലേക്ക് തിരികെ വരുന്ന പശ്ചാത്തലത്തിലാണ് അധികൃതര്‍ മസ്ജിദില്‍ ജുമുഅ നടത്താന്‍ അനുവദിച്ചത്.