ഐഎസ്എല്‍: പൂനൈ സിറ്റിക്കെതിരെ കേരള ബ്ലാസ്റ്റേഴ്‌സിന് ജയം

Posted on: November 25, 2016 9:02 pm | Last updated: November 26, 2016 at 9:06 pm
SHARE

15181219_692766940899232_288780982785640833_n-1

കൊച്ചി: പൂനൈ സിറ്റിക്കെതിരെ കേരള ബ്ലാസ്റ്റേഴ്‌സിന് ജയം. പൂനൈയെ 2-1ന് തോല്‍പ്പിച്ചു. ജയത്തോടെ 12 കളികളില്‍ നിന്ന് 18 പോയിന്റുമായി ബ്ലാസ്‌റ്റേഴ്‌സ് മൂന്നാമതെത്തി.

ഇരുപകുതികളിലുമായി നേടിയ രണ്ടു ഗോളുകള്‍ക്കാണ് കേരളത്തിന്റെ ജയം. ആറാം മിനിറ്റില്‍ നാന്‍സണും 57ാം മിനിറ്റില്‍ ആരോണ്‍ ഹ്യൂസുമാണ് കേരളത്തിന്റെ ഗോളുകള്‍ നേടിയത്.

രണ്ടാം പകുതിയിലെ ഇഞ്ചുറി ടൈമിലായിരുന്നു പുനെയുടെ ആശ്വാസ ഗോള്‍. സ്‌റ്റേഡിയം നിറഞ്ഞുകവിഞ്ഞ കാണികള്‍ക്കു മുന്നില്‍ ആധികാരികമായാണ് കേരളം ജയിച്ചു കയറിയത്. കേരളം അവസാന നാലിലെത്താനുള്ള പ്രതീക്ഷ സജീവമാക്കിയപ്പോള്‍ തോല്‍വിയോടെ പുനെയുടെ സെമി സാധ്യത മങ്ങി.

LEAVE A REPLY

Please enter your comment!
Please enter your name here