കുട്ടികള്‍ക്ക് ബോധവത്കരണവുമായി അബുദാബി പോലീസ്

Posted on: November 25, 2016 6:33 pm | Last updated: December 5, 2016 at 5:14 pm

abd-awareഅബുദാബി: ഓണ്‍ലൈന്‍ അപകട സാധ്യതകളെ സംബന്ധിച്ച് കുട്ടികള്‍ക്കുള്ള ബോധവത്കരണവുമായി അബുദാബി പോലീസ്.

ഇന്റര്‍നെറ്റ് അപകടങ്ങളില്‍ നിന്നും എങ്ങനെ കുട്ടികളെ സംരക്ഷിക്കാം എന്ന സന്ദേശവുമായാണ് അബുദാബി പോലീസ് സാദിയാത്ത് ദ്വീപിലെ സെന്റ് റെഗ്‌സ് ഹോട്ടലില്‍ നവീകരണ വാരാചരണം ഒരുക്കിയത്.

ഫാമിലി വികസന ഫൗണ്ടേഷനും ജുവനൈല്‍ വെല്‍ഫെയര്‍ വാര്‍ത്താവിനിമയ സംഘടനകളുടെ സഹകരണത്തോടെ സംഘടിപ്പിച്ച ബോധവത്കരണ ക്യമ്പില്‍ സമര്‍ഥരായ ഇലക്ട്രോണിക് സുരക്ഷാ സ്ഥാപനങ്ങളും വിവിധ സര്‍വകലാശാലകളിലെ വിദഗ്ധരും ഓഫീസര്‍മാരും അബുദാബിയിലെ വിവിധ വിദ്യാഭ്യാസ സ്ഥാപങ്ങളില്‍ നിന്നും നിരവധി വിദ്യര്‍ഥികളും പങ്കെടുത്തു.

അശ്ലീല കോളുകള്‍, ചിത്രങ്ങള്‍, മെയിലുകള്‍, ഇന്റര്‍നെറ്റ് വഴിയുള്ള നെഗറ്റീവ് സ്വഭാവ പദാവലികള്‍, പെരുമാറ്റ ന്യൂനതകള്‍, മക്കളുടെ കാര്യത്തില്‍ രക്ഷിതാക്കളുടെ ശ്രദ്ധ എന്നിവ സംബന്ധിച്ചാണ് പ്രധാനമായും ചര്‍ച്ച ചെയ്തത്.