നോട്ടില്‍ കുടുങ്ങി മോഡി; 500 രൂപ നോട്ടില്‍ നിറയെ തെറ്റുകള്‍

Posted on: November 25, 2016 4:42 pm | Last updated: November 26, 2016 at 8:55 pm

500-rsന്യൂഡല്‍ഹി: നോട്ട് വിവാദം കേന്ദ്ര സര്‍ക്കാറിനെ വിട്ടൊഴിയുന്നില്ല. പുതിയ 500 രൂപ നോട്ടില്‍ നിറയെ അച്ചടിപ്പിശകുകള്‍. നോട്ടില്‍ ഒന്‍പത് അച്ചടിപിശകുകളാണ് കണ്ടെത്തിയിരിക്കുന്നത്. അതേസമയം, തിടുക്കത്തില്‍ അച്ചടിച്ചത് കൊണ്ട് സംഭവിച്ച പിഴവാണെന്നും നോട്ടുകള്‍ക്ക് നിയമ പ്രാബല്യം ഉണ്ടായിരിക്കുമെന്നും ആര്‍ബിഐ അറിയിച്ചു.

നോട്ടിലെ ഗാന്ധിജിയുടെ ചിത്രത്തിലും സെക്യൂരിറ്റി ത്രഡിന്റെയും മറ്റും അലൈന്‍മെന്‍ഡിലും സീരിയല്‍ നമ്പര്‍ അച്ചടിച്ചതിലുമാണ് പിഴവുള്ളത്. ചില നോട്ടുകളില്‍ ഗാന്ധി ചിത്രത്തിന് ഒന്നില്‍ കൂടുതല്‍ നിഴലുകളുണ്ട്. ചില നോട്ടുകളുടെ വലിപ്പത്തിലും വ്യത്യാസമുണ്ട്.

ലക്ഷത്തില്‍ ഒരു നോട്ടില്‍ മാത്രമാണ് പിഴവ സംഭവിച്ചിട്ടുള്ളതെന്നും ഇത് ബാങ്കുകളില്‍ നല്‍കിയാല്‍ മാറ്റി നല്‍കുമെന്നും ആര്‍ബിഐ വക്താവ് അറിയിച്ചു.