കണക്കില്‍ കവിഞ്ഞ നിക്ഷേപത്തിന് 60 ശതമാനം നികുതി ചുമത്തിയേക്കും

Posted on: November 25, 2016 7:33 am | Last updated: November 25, 2016 at 11:34 am
SHARE
new-notesന്യൂഡല്‍ഹി: നോട്ട് അസാധുവാക്കിയതിന് ശേഷം ബാങ്കുകളില്‍ നിക്ഷേപിച്ച കണക്കില്‍കവിഞ്ഞ പണത്തിന് 60 ശതമാനം നികുതി ഏര്‍പ്പെടുത്താന്‍ ആലോചന. ഇന്നലെ ചേര്‍ന്ന മന്ത്രിസഭാ യോഗം ഇക്കാര്യം ചര്‍ച്ച ചെയ്തതായാണ് സൂചന. ഇതുസംബന്ധിച്ച നിയമഭേദഗതി പാര്‍ലിമെന്റിന്റെ നടപ്പ് സമ്മേളനത്തില്‍ അവതരിപ്പിക്കും. അതേസമയം കേന്ദ്ര സര്‍ക്കാര്‍ ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല.

നോട്ട് പിന്‍വലിച്ച ശേഷം ജന്‍ധന്‍ അക്കൗണ്ടുകളില്‍ ഉള്‍പ്പെടെ വന്‍തോതില്‍ നിക്ഷേപം നടന്നതായി കണ്ടെത്തിയിരുന്നു. ജന്‍ധന്‍ അക്കൗണ്ടില്‍ മാത്രം 21000 കോടി രൂപയുടെ നിക്ഷേപമാണ് നടന്നത്. മറ്റു പലരെയും ഉപയോഗിച്ച് കള്ളപ്പണം വെളുപ്പിക്കാന്‍ പലരും ശ്രമം നടത്തുന്നതായും റിപ്പോര്‍ട്ടുകളുണ്ട്.നേരത്തെ കള്ളപ്പണം വെളുപ്പിക്കുന്നതിന് 40 ശതമാനം നികുതിയോട് കൂടി സര്‍ക്കാര്‍ സമയം നല്‍കിയിരുന്നു. ഈ സമയപരിധി സെപ്തംബര്‍ 30നാണ് അവസാനിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here