Connect with us

National

മന്‍മോഹന്‍ സിംഗിന്റെ വാക്കുകള്‍ ഗൗരവത്തിലെടുക്കണം: ഉദ്ധവ് താക്കറെ

Published

|

Last Updated

മുംബൈ: നോട്ടുകള്‍ പിന്‍വലിച്ച നടപടിയില്‍ മുന്‍പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗിന്റെ വാക്കുകള്‍ ബി ജെ പി ഗൗരവത്തോടെയെടുക്കണമെന്ന് ശിവസേന മേധാവി ഉദ്ധവ് താക്കറെ. പേരുകേട്ട സാമ്പത്തിക വിദഗ്ധനില്‍ നിന്നുള്ള വാക്കുകളാണിവ. മോദിയുടെ സ്ഥാനത്ത് താനായിരുന്നുവെങ്കില്‍ ഇത്തരമൊരു നടപടിയെടുക്കാന്‍ മടിച്ചു നില്‍ക്കുമെന്നും അദ്ദേഹം പറഞ്ഞു.നോട്ടുനിരോധനത്തെ ചരിത്രപരമായ അബദ്ധമെന്ന് വിശേഷിപ്പിച്ച മന്‍മോഹന്‍ ഇത് സംഘടിതവും രാഷ്ട്രീയവുമായ കൊള്ളയടിക്കലുമാണെന്ന് ഇന്നലെ മോദിയെ സാക്ഷി നിര്‍ത്തി രാജ്യസഭയില്‍ പറഞ്ഞിരുന്നു. യൂറോപ്യന്‍ യൂനിയനില്‍ നിന്ന് വിട്ട് പോകണമെന്ന ആവശ്യത്തിന്‍മേല്‍ ബ്രിട്ടനില്‍ ജനങ്ങളുടെ ഇടയില്‍ സര്‍വേ നടത്തിയിരുന്നെങ്കിലും വിട്ടുപോകണമെന്ന തീരുമാനമെടുത്തതിനെ തുടര്‍ന്നാണ് ഡേവിഡ് കാമറൂണിന് സ്ഥാനം നഷ്ടമായത്. സമാന രീതിയിലുള്ള അവസ്ഥയാണ് ഇപ്പോള്‍ ഇന്ത്യയിലുള്ളതെന്നും അദ്ദേഹം പറഞ്ഞു. നോട്ട് നിരോധനം മൂലം ദുരിതമനുഭവിക്കുന്ന ജനം കണ്ണീര്‍ പൊഴിക്കുമ്പോള്‍ മോദിയുടെ വികാര പ്രകടനത്തിന് പ്രസക്തിയില്ലെന്നും അദ്ദേഹം പരിഹസിച്ചു. 125 കോടി ജനങ്ങളെ വിശ്വാസത്തിലെടുത്തു വേണമായിരുന്നു ഇത്തരമൊരു നടപടി സ്വീകരിക്കേണ്ടിയിരുന്നതെന്നും അദ്ദേഹം പറഞ്ഞു.

Latest