എസ് വൈ എസ് കേമ്പ്: പ്രൊഫഷനലുകളുടെ സംഗമം ഞായറാഴ്ച

Posted on: November 25, 2016 5:52 am | Last updated: November 24, 2016 at 11:54 pm

sysകോഴിക്കോട്: കേരളത്തിലെ മുസ്‌ലിം പ്രൊഫഷനലുകളുടെ കൂട്ടായ്മയായ കേമ്പിന്റെ (കള്‍ച്ചറല്‍ അസോസിയേഷന്‍ ഫോര്‍ മുസ്‌ലിം പ്രൊഫഷണല്‍സ്) സംസ്ഥാന തല സംഗമം നവംബര്‍ 27-ന് ഞായറാഴ്ച കോഴിക്കോട് കാലിക്കറ്റ് ടവറില്‍ നടക്കും. ഡോക്ടര്‍, എഞ്ചിനിയര്‍, ന്യായാധിപന്‍മാര്‍, അഡ്വക്കറ്റുകള്‍ തുടങ്ങിയ സമൂഹത്തിന്റെ വിവിധ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന ഉന്നത അഭ്യസ്ഥ വിദ്യരുടെ സംഗമവേദിയാണ് കേമ്പ്.

എസ് വൈ എസ് 60-ാം വാര്‍ഷിക സമ്മേളനത്തിന്റെ ഭാഗമായാണ് കേമ്പ് നിലവില്‍ വന്നത്. ഞായറാഴ്ച ഉച്ചക്ക് ഒരു മണിക്ക് അഖിലേന്ത്യ സുന്നി ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്യും.