കേന്ദ്രം ഭരിക്കുന്നവര്‍ ന്യൂനപക്ഷ സംരക്ഷകരാവണം: എച്ച് ഡി ദേവഗൗഡ

Posted on: November 25, 2016 12:50 am | Last updated: November 24, 2016 at 11:52 pm
SHARE
മര്‍കസില്‍ നടന്ന സ്വീകരണച്ചടങ്ങില്‍ മുന്‍ പ്രധാനമന്ത്രി എച്ച് ഡി ദേവഗൗഡ സംസാരിക്കുന്നു
മര്‍കസില്‍ നടന്ന സ്വീകരണച്ചടങ്ങില്‍ മുന്‍ പ്രധാനമന്ത്രി എച്ച് ഡി ദേവഗൗഡ സംസാരിക്കുന്നു

കുന്ദമംഗലം: വ്യത്യസ്ത മതവിശ്വാസികള്‍ ജീവിക്കുന്ന രാജ്യം ഭരിക്കുന്ന സര്‍ക്കാറുകള്‍ രാജ്യത്തിന്റെ സമാധാന അന്തരീക്ഷം കാത്തു സൂക്ഷിക്കാന്‍ ജാഗ്രത കാണിക്കണമെന്നും മുസ്ലിംകള്‍ അടക്കമുള്ള ന്യൂനപക്ഷങ്ങളുടെ ജീവിതം സുരക്ഷിതമായി നിലനിര്‍ത്തുന്നതില്‍ ശ്രദ്ധ പുലര്‍ത്തനമെന്നും മുന്‍ പ്രധാനമന്ത്രി എച്ച് ഡി ദേവഗൗഡ പറഞ്ഞു. മര്‍കസില്‍ സ്വീകരണ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

രാജ്യത്തെ സമാധാനപൂര്‍ണമായി കൊണ്ടു പോകാനാണ് സര്‍ക്കാര്‍ ശ്രദ്ധിക്കേണ്ടത്. എല്ലാ മതങ്ങളുടെയും ആചാര്യന്മാര്‍ പ്രചരിപ്പിച്ചത് ശാന്തിയും സമാധാനവുമാണ്. കലാപങ്ങള്‍ സൃഷ്ടിക്കുന്നവരുടെ താത്പര്യങ്ങള്‍ വേറെയാണ്. ഭരണകര്‍ത്താക്കള്‍ കൃത്യതയോടെ ഇടപെട്ടാല്‍ അവസാനിപ്പിക്കാവുന്നതാണ് സാമുദായിക സംഘര്‍ഷങ്ങള്‍. സാധാരണക്കാരായ ജനങ്ങളുടെ ജീവിതം ദുരിതപൂര്‍ണമാക്കി കറന്‍സി പിന്‍വലിച്ച നടപടി തെറ്റാണ്. എല്ലാവരെയും ബാധിക്കുന്ന നിയമങ്ങള്‍ അവധാനതയോടെയും കൃത്യമായ ആസൂത്രണത്തോടെയുമായിരുന്നു നടപ്പാക്കേണ്ടിയിരുന്നത്.
വിദ്യാഭ്യാസ രംഗത്ത് രാജ്യത്താകെ പടര്‍ന്ന മര്‍കസിന്റെ സേവനങ്ങള്‍ വലുതാണ്. അനാഥകളുടെയും അഗതികളുടെയും ഉന്നതമായ ഭാവിക്ക് വേണ്ടി പരിശ്രമിക്കുന്ന കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാരുടെ പ്രവര്‍ത്തനങ്ങള്‍ പ്രശംസനീയമാണെന്നും അദ്ദേഹം പറഞ്ഞു.

കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ അധ്യക്ഷത വഹിച്ചു. ദേവഗൗഡക്കുള്ള ഉപഹാര സമര്‍പ്പണം മര്‍കസ് ജനറല്‍ മാനേജര്‍ സി മുഹമ്മദ് ഫൈസി നല്‍കി. കൃഷ്ണന്‍ കുട്ടി എം എല്‍ എ, മുംതാസ് മംഗലാപുരം, കെ ലോഹ്യ, അഡ്വ. കെ സഫറുല്ല, അഡ്വ. നിസാര്‍ അഹ്മദ്, ശരീഫ് പാലോളി, പ്രൊഫ. എ കെ അബ്ദുല്‍ ഹമീദ് പ്രസംഗിച്ചു. ഡോ. ഹുസൈന്‍ സഖാഫി ചുള്ളിക്കോട് സ്വാഗതവും ഉനൈസ് മുഹമ്മദ് നന്ദിയും പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here