Connect with us

Kerala

ചര്‍ച്ചക്കുള്ള സുവര്‍ണാവസരം കേരളം പാഴാക്കിയെന്ന് കുമ്മനം

Published

|

Last Updated

കുമ്മനം രാജശേഖരന്‍

കുമ്മനം രാജശേഖരന്‍

തിരുവനന്തപുരം: ധനമന്ത്രിയുമായി ചര്‍ച്ച്ക്കുളള സുവര്‍ണാവസരമാണ് കേരളം പാഴാക്കിയതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍. സര്‍വകക്ഷി സംഘത്തിന് പ്രധാനമന്ത്രി അനുമതി നിഷേധിച്ചതിനെക്കുറിച്ച് വിശദീകരിക്കുകയായിരുന്നു അദ്ദേഹം. സഹകരണ മേഖല സുതാര്യമായി പ്രവര്‍ത്തിക്കണമെന്ന് തന്നെയാണ് കേന്ദ്രവും ആഗ്രഹിക്കുന്നത്. അതിനുളള നടപടികളാണ് സ്വീകരിക്കുന്നതും. കേന്ദ്രത്തെ സംസ്ഥാനത്തിന്റെ കാര്യങ്ങള്‍ ധരിപ്പിക്കാനുളള കനകാവസരമാണ് പാഴാക്കി കളഞ്ഞത്.

ധനമന്ത്രിയുമായി ചര്‍ച്ച ചെയ്യാന്‍ കിട്ടിയ അവസരം നഷ്ടപ്പെടുത്തിയ മുഖ്യമന്ത്രി പിണറായി വിജയന്‍ കേരളത്തിലെ ജനങ്ങളോട് മാപ്പ് പറയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പരസ്പര വിശ്വാസത്തോടെയും സഹകരണത്തോടെയുമാണ് പ്രവര്‍ത്തിക്കുന്നതെങ്കില്‍ കേരളത്തെ സഹായിക്കാന്‍ കേന്ദ്രമുണ്ടാകും. കേരള സര്‍ക്കാര്‍ അത്തരത്തില്‍ തയ്യാറായില്ലെങ്കില്‍ ചര്‍ച്ചയ്ക്കുളള അവസരം നഷ്ടപ്പെടുത്തിയതുള്‍പ്പെടെ പൂര്‍ണ ഉത്തരവാദിത്വം കേരള സര്‍ക്കാരിനാണ്.

പ്രധാനമന്ത്രി തന്റെ തിരക്കുകള്‍ മൂലം ഈവക കാര്യങ്ങള്‍ക്ക് ഒരാളെ ചുമതലപ്പെടുത്തിയിട്ടുണ്ട്. അതിനായിട്ടാണ് പ്രത്യേകം വകുപ്പുകളും മന്ത്രിമാരും. അവരോടാണ് ആദ്യം ചര്‍ച്ച ചെയ്യേണ്ടതും. കേരളവുമായി ഒരിക്കലും ചര്‍ച്ച ചെയ്യില്ല എന്ന് പ്രധാനമന്ത്രി മോഡി പറഞ്ഞിട്ടില്ല. ഒറീസ, ബീഹാര്‍ എന്നീ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാര്‍ക്ക് ഇല്ലാത്ത പ്രശ്‌നം പിണറായിക്ക് എങ്ങനെയുണ്ടായി. സഹകരണ പ്രശ്‌നത്തെ പ്രശ്‌നമായി നിര്‍ത്തി കൂട്ടിക്കുഴച്ച് രാഷ്ട്രീയ മുതലെടുപ്പ് നടത്തണം. അതാണ് അവരുടെ ലക്ഷ്യമെന്നും രാജശേഖരന്‍ വിശദമാക്കി.

Latest