Connect with us

Kerala

കോട്ടയത്ത് എസ്ബിടി ശാഖയില്‍ വന്‍ തീപ്പിടിത്തം

Published

|

Last Updated

കോട്ടയം: കോട്ടയം സിഎംഎസ് ജംഗ്ഷന്‍ എസ്ബിടി ശാഖയില്‍ വന്‍ തീപ്പിടിത്തം. ഓഫീസ് ഭാഗികമായി കത്തി നശിച്ചു. പുലര്‍ച്ചെയോടെയാണ് അഗ്നിബാധ ശ്രദ്ധയില്‍പ്പെട്ടത്. ബാങ്കിലെ കമ്പ്യൂട്ടര്‍, ഫര്‍ണീച്ചര്‍, ക്യാബിനുകള്‍ എന്നിവ പൂര്‍ണമായും കത്തിനശിച്ചു.

എന്നാല്‍ ബാങ്കില്‍ സൂക്ഷിച്ച പണത്തിനോ ബാങ്കിലെ ലോക്കറുകള്‍ക്കോ യാതൊരു കേടുപാടുകളും സംഭവിച്ചിട്ടില്ല. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം. കോട്ടയം വെസ്റ്റ് പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.

Latest