Connect with us

Business

ഇന്ത്യയിലെ 58.4 ശതമാനം സ്വത്തുക്കളും ഒരു ശതമാനം വരുന്ന ധനികരുടെ കൈയില്‍

Published

|

Last Updated

ന്യൂഡല്‍ഹി: രാജ്യത്തെ ആകെ സ്വത്തുക്കളുടെ 58.4 ശതമാനവും കൈവശം വെച്ചിരിക്കുന്നത് ജനസംഖ്യയില്‍ വെറും ഒരു ശതമാനം മാത്രം വരുന്ന ധനികര്‍. ക്രഡിറ്റ് സ്വീസ് ഗ്രൂപ്പ് എജി എന്ന ധനകാര്യ കമ്പനി പുറത്തുവിട്ട റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.

80.7 ശതമാനം സ്വത്തുക്കള്‍ കൈവശം വെച്ചിരിക്കുന്നത് പത്ത് ശതമാനം വരുന്ന ധനികരാണെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. ഓരോ വര്‍ഷം കൂടുമ്പോഴും ധനികര്‍ കൂടുതല്‍ കരുത്താര്‍ജിക്കുന്നതായി റിപ്പോര്‍ട്ടിലെ വിവരങ്ങള്‍ വ്യക്തമാക്കുന്നു. 2000ല്‍ വെറും 36.8 ശതമാനം സ്വത്തുക്കളാണ് ഒരു ശതമാനം വരുന്ന ധനികര്‍ കൈവശം വെച്ചിരുന്നത്. 16 വര്‍ഷത്തിനിടെ ഇത് വന്‍തോതില്‍ വര്‍ധിച്ചുകഴിഞ്ഞു.

g_m2m_nation-wealth_web

2010 മുതല്‍ എല്ലാ വര്‍ഷവും ക്രഡിറ്റ് സ്വിസ് ഇത്തരം റിപ്പോര്‍ട്ട് പ്രസിദ്ധീകരിക്കാറുണ്ട്. കഴിഞ്ഞ വര്‍ഷത്തെ റിപ്പോര്‍ട്ട് അനുസരിച്ച് രാജ്യത്തെ മൊത്തം സ്വത്തുക്കളുടെ 53 ശതമാനാണ് ഒരു ശതമാനം വരുന്ന ധനികര്‍ കൈവശം വെച്ചിരുന്നത്.

Latest