ഭുവന്വേശ്വര്‍: ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച ആണവ ശേഷിയുള്ള പൃഥ്വി 2 മിസൈല്‍ വിജയകരമായി പരീക്ഷിച്ചു. രണ്ട് മിസൈലുകളിലാണ് പരീക്ഷണം നടത്തിയത്.
ഒഡീഷയിലെ ചന്ദിപ്പൂരിലെ ഇന്റഗ്രേറ്റഡ് ടെസ്റ്റ് റേഞ്ചിലെ മൊബൈല്‍ ലോഞ്ചറില്‍ ഇന്നലെ രാവിലെ 9.30നായിരുന്നു വിക്ഷേപണം.
അഞ്ഞൂറ് മുതല്‍ ആയിരം വരെ കിലോ ഭാരത്തിലുള്ള ആണവായുധങ്ങള്‍ വഹിക്കാന്‍ ശേഷിയുള്ള ഇവക്ക് 350 കിലോമീറ്റര്‍ ദൂരം വരെ സഞ്ചരിക്കാന്‍ കഴിയും. സമാനമായ ഒരു ഇരട്ട പരീക്ഷണം 2009 ഒക്‌ടോബര്‍ 12ന് നടത്തിയിരുന്നു. ഇതേ ബേസില്‍ വെച്ച് നടത്തിയ ആ പരീക്ഷണവും വിജയകരമായിരുന്നു.