കലാഭവന്‍ മണിയുടെ മരണം: നുണപരിശോധനാ ഫലത്തില്‍ അസ്വാഭാവികമായി ഒന്നുമില്ലെന്ന് പോലീസ്

Posted on: November 19, 2016 7:55 pm | Last updated: November 19, 2016 at 7:55 pm
SHARE

Kalabhavan maniതൃശൂര്‍: സിനിമാ നടന്‍ കലാഭവന്‍ മണിയുടെ മരണം സംബന്ധിച്ച അന്വഷണത്തിന്റെ ഭാഗമായി നടത്തിയ നുണപരിശോധനാ ഫലത്തില്‍ അസ്വാഭാവികമായി ഒന്നുമില്ലെന്ന് പോലീസ്. മണിയുടെ സഹായികളായിരുന്ന ആറു പേരെയാണു നുണപരിശോധനയ്ക്കു വിധേയരാക്കിയത്. നോബി, പീറ്റര്‍, അരുണ്‍, രഞ്ജിത്ത്, മുരുകന്‍, അനീഷ് എന്നിവരുടെ നുണപരിശോധനാ ഫലമാണ് ഇപ്പോള്‍ പുറത്തുവന്നത്.

കേസുമായി ബന്ധപ്പെട്ട് ഇവരുടെ മൊഴികള്‍ പോലീസ് നേരത്തെ രേഖപ്പെടുത്തിയിരുന്നു. മൊഴിയില്‍ പറഞ്ഞ കാര്യങ്ങള്‍ തന്നെയാണ് ഇവര്‍ നുണപരിശോധനയിലും പറഞ്ഞത്.

കേസിന്റെ അന്വേഷണം ശരിയായ ദിശയിലല്ലെന്ന ആരോപണവുമായി കലാഭവന്‍ മണിയുടെ സഹോദരന്‍ ആര്‍.എല്‍.വി രാമകൃഷ്ണന്‍ ഉള്‍പ്പടെയുള്ള ബന്ധുക്കള്‍ രംഗത്തുവന്നിരുന്നു. മണിയുടെ സഹായികളെയും സുഹൃത്തുക്കളെയും നുണപരിശോധനയ്ക്ക് വിധേയരാക്കണമെന്നും ഇവര്‍ ആവശ്യപ്പെട്ടിരുന്നു. ഇതേതുടര്‍ന്നാണ് കോടതി അനുമതിയോടെ അന്വേഷണ സംഘം ആറു പേരെ നുണപരിശോധനയ്ക്കു വിധേയരാക്കിയത്.

LEAVE A REPLY

Please enter your comment!
Please enter your name here