അക്കൗണ്ടുള്ള ബാങ്കു ശാഖകളില്‍ നിന്ന് ഇടപാടുകാര്‍ക്ക് ഇന്നു പണം മാറ്റി നല്‍കും

Posted on: November 19, 2016 9:27 am | Last updated: November 19, 2016 at 11:05 am

തിരുവനന്തപുരം: അക്കൗണ്ടുള്ള ബാങ്കു ശാഖകളില്‍ നിന്ന് ഇടപാടുകാര്‍ക്ക് ഇന്നു പണം മാറ്റി നല്‍കും. ഇന്ത്യന്‍ ബാങ്ക് അസോസിയേഷന്റേതാണ് തീരുമാനം. റദ്ദാക്കിയ 500 രൂപ, 1000 രൂപ നോട്ടുകള്‍ ഇന്ന് മുതിര്‍ന്ന പൗരന്മാര്‍ക്കു മാത്രമേ മാറിയെടുക്കാന്‍ കഴിയുകയുള്ളൂ.

ബാങ്ക് സാധാരണ പോലെ പ്രവര്‍ത്തിക്കുമെങ്കിലും അക്കൗണ്ട് ഇല്ലാത്തവരില്‍ മുതിര്‍ന്ന പൗരന്മാര്‍ (60 വയസ് കഴിഞ്ഞവര്‍ക്ക്) ഒഴികെയുള്ളവര്‍ക്കു പഴയ നോട്ടുകള്‍ മാറ്റി പകരം 2000 രൂപ നല്‍കില്ല. നാളെ(ഞായറാഴ്ച) ബാങ്ക് അവധിയായിരിക്കുമെന്നും ബാങ്ക് അസോസിയേഷന്‍ അറിയിച്ചു.