എസ് വൈ എസ് അവകാശ സംരക്ഷണ സമ്മേളനത്തിന് വിപുലമായ ഒരുക്കങ്ങള്‍

Posted on: November 19, 2016 6:44 am | Last updated: November 19, 2016 at 12:46 am
SHARE

sysകോഴിക്കോട്: എസ് വൈ എസ് സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ഈ മാസം 25ന് കോഴിക്കോട് കടപ്പുറത്ത് നടക്കുന്ന അവകാശ സംരക്ഷണ സമ്മേളനത്തിന് വിപുലമായ ഒരുക്കങ്ങള്‍. ശരീഅ ത്തിനെതിരായ വെല്ലുവിളികളെ ഇന്ത്യയിലെ മതേതര സമൂഹത്തെ ഒന്നിച്ച് അണിനിരത്തി ചെറുക്കാനുള്ള നീക്കത്തിന്റെ ഭാഗമായാണ് സമ്മേളനം.
വിവിധ മതമേലാധ്യക്ഷന്മാരും രാഷ്ട്രീയ രംഗത്തെ പ്രമുഖരും സമ്മേളനത്തില്‍ സംബന്ധിക്കും. മലബാറിലെ വിവിധ ജില്ലകളില്‍ സമ്മേളനവിജയത്തിനായി വിപുലമായ ഒരുക്കങ്ങള്‍ പുരോഗമിക്കുകയാണ്.

ശരീഅത്ത് വിവാദങ്ങളുടെ മറവില്‍ ചിലര്‍ രാഷ്ട്രീയ താത്പര്യങ്ങള്‍ക്ക് വേണ്ടി സുന്നി നേതാക്കളെ തേജോവധം ചെയ്യുന്ന പാശ്ചതലത്തില്‍ അവകാശ സംരക്ഷണ സമ്മേളനത്തിന് വന്‍ പ്രാധാന്യമാണ് സുന്നി സമൂഹം നല്‍കുന്നത്. സമ്മേളനത്തിലേക്ക് എത്തുന്ന വാഹനങ്ങള്‍ക്ക് പ്രത്യേകം സ്റ്റിക്കര്‍ നല്‍കുന്നുണ്ട്.

സമ്മേളനത്തിലേക്ക് മുഴുവന്‍ വിശ്വാസികളും എത്തിച്ചേരണമെന്ന് എസ്‌വൈ എസ് സംസ്ഥാന പ്രസിഡണ്ട് പേരോട് അബ്ദുര്‍റഹ്മാന്‍ സഖാഫിയും ജനറല്‍ സെക്രട്ടറി മജീദ് കക്കാടും അഭ്യര്‍ഥിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here