നോട്ട് പ്രതിസന്ധി: ക്യൂവില്‍ നിന്നും ഹൃദയാഘാതമുണ്ടായും മരിച്ചത് 33 പേര്‍

Posted on: November 16, 2016 6:17 pm | Last updated: November 16, 2016 at 9:44 pm

ന്യൂഡല്‍ഹി: 1000, 500 രൂപ നോട്ടുകള്‍ പിന്‍വലിച്ചതിനെ തുടര്‍ന്നുണ്ടായ പ്രതിസന്ധിക്കിടെ കഴിഞ്ഞ ഒരാഴ്ചക്കുള്ളില്‍ മരിച്ചവരുടെ എണ്ണം 33 ആയി. നോട്ടുകള്‍ പിന്‍വലിച്ച വാര്‍ത്തയറിഞ്ഞ് ഹൃദയാഘാതമുണ്ടായും നോട്ട് മാറ്റാന്‍ മണിക്കൂറുകളോളം ക്യൂവില്‍ നിന്ന് കുഴഞ്ഞുവീണുമാണ് ഏറെപ്പേരും മരിച്ചത്. നോട്ട് മാറ്റിക്കിട്ടാതെ ആത്മഹത്യ ചെയ്തവരുമുണ്ട്.

പ്രധാനമന്ത്രിയുടെ പ്രഖ്യാപനം ടിവിയില്‍ കണ്ട ഉടന്‍ ഉത്തര്‍പ്രദേശിലെ ഫാസിയാ ബാദില്‍ ഒരാള്‍ കുഴഞ്ഞു വീണു മരിച്ചിരുന്നു.

ആലപ്പുഴ, മധ്യപ്രദേശിലെ സാഗര്‍, കര്‍ണാടകയിലെ ഉടുപ്പി, ഗുജറാത്തിലെ താരാപൂര്‍ തുടങ്ങിയ സ്ഥലങ്ങളിലാണ് ക്യൂവില്‍ നിന്ന് തളര്‍ന്നുവീണ് ആളുകള്‍ മരിച്ചത്.