അക്കൗണ്ടുള്ള ബ്രാഞ്ചില്‍ നിന്ന് നോട്ട് മാറാന്‍ വിരലില്‍ മഷി പുരട്ടില്ല

Posted on: November 16, 2016 10:14 am | Last updated: November 17, 2016 at 9:51 am
SHARE

currencyന്യൂഡല്‍ഹി: അക്കൗണ്ടുള്ള ബാങ്ക് ശാഖയില്‍ നോട്ട് മാറുന്നവര്‍ക്ക് റിസര്‍വ് ബാങ്ക് ഇളവ് പ്രഖ്യാപിച്ചു. അക്കൗണ്ടുള്ള ബ്രാഞ്ചില്‍ നിന്ന് നോട്ട് മാറാനെത്തുന്നവരുടെ വിരലില്‍ മഷി പുരട്ടില്ല. പഴയ നോട്ടുകള്‍ കൈമാറാന്‍ തിരിച്ചറിയല്‍ കാര്‍ഡിന്റെ പകര്‍പ്പ് നല്‍കണമെന്ന വ്യവസ്ഥയിലും ഇളവ് നല്‍കിയിട്ടുണ്ട്. എന്നാല്‍ നോട്ട് മാറാന്‍ എത്തുന്നവര്‍ നിര്‍ബന്ധമായും തിരിച്ചറിയല്‍ കാര്‍ഡിന്റെ ഒറിജിനല്‍ ഹാജരാക്കണം. നോട്ട് മാറാന്‍ എത്തുന്നവര്‍ പൂരിപ്പിച്ച് നല്‍കുന്ന ഫോമിലെ വിവരങ്ങളുമായി ഒത്തു നോക്കാനാണ് ഇത്.

5000 രൂപയിലധികമുള്ള ട്രെയിന്‍ ടിക്കറ്റ് റദ്ദാക്കലിന് പണം തിരികെ നല്‍കില്ല. ബാങ്ക് അക്കൗണ്ടുകളിലേക്ക് മാത്രമേ റീഫണ്ട് ചെയ്യൂ. ഈ മാസം 24 വരെയാണ് ടിക്കറ്റ് റദ്ദാക്കലിനുള്ള നിയന്ത്രണം. ട്രെയിനില്‍ വന്‍തുകക്ക് എസി ടിക്കറ്റുകള്‍ ബുക്ക് ചെയ്തശേഷം റദ്ദാക്കി പണമാക്കി മാറ്റുന്നകാര്യം ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണ് റിസര്‍വ് ബാങ്ക് നടപടി.

LEAVE A REPLY

Please enter your comment!
Please enter your name here