കെ എസ് ആര്‍ ടി സി ബസില്‍ കടത്തിയ 28.5 ലക്ഷം രൂപ പിടികൂടി

Posted on: November 15, 2016 5:13 am | Last updated: November 15, 2016 at 12:14 am

പാലക്കാട്: കോയമ്പത്തൂരില്‍ നിന്ന് കെ എസ് ആര്‍ ടി സി ബസില്‍ കടത്തുകയായിരുന്ന 28.5 ലക്ഷം രൂപയും രണ്ടു പ്രതികളും പിടിയില്‍. രണ്ടു സംഭവങ്ങളിലായി നടത്തിയ പരിശോധനയിലാണ് പണം പിടികൂടിയത്. ഉച്ചക്ക് 12 മണിയോടെ വാളയാറിന് സമീപം എക്‌സൈസ് സംഘം നടത്തിയ റെയ്ഡില്‍ 15.5 ലക്ഷം രൂപ കണ്ടെടുത്തു. ഈ സം’വത്തില്‍ പഴനി നെട്ടയംപാളത്തു താമസിക്കുന്ന വേ ലായുധന്‍ പിടിയിലായി. വൈകുന്നേരം മൂന്നു മണിക്ക് നടടത്തിയ റെയ്ഡില്‍ കെ എസ് ആര്‍സി ബസില്‍ യാത്ര ചെയ്യുകയായിരുന്ന എറണാകുളം, കുന്നത്തുനാട് സ്വദേശി ജോര്‍ജില്‍ നിന്നും 13 ലക്ഷം രൂപയും എക്‌സൈസ് പിടികൂടി.