നോട്ടുകള്‍ മാറാന്‍ ജനം ധൃതി കൂട്ടേണ്ട: അരുണ്‍ ജയ്റ്റ്‌ലി

Posted on: November 10, 2016 12:30 pm | Last updated: November 10, 2016 at 3:48 pm
SHARE

arun jaitelyന്യൂഡല്‍ഹി: രാജ്യത്തിന്റെ സുരക്ഷിതത്വം കണക്കിലെടുത്താണ് പഴയ നോട്ടുകള്‍ പിന്‍വലിച്ചതെന്ന് കേന്ദ്ര ധനമന്ത്രി അരുണ്‍ ജയ്റ്റ്‌ലി. നോട്ടുകള്‍ മാറിക്കിട്ടാന്‍ ജനങ്ങള്‍ തിരക്ക് കൂട്ടേണ്ടതില്ലെന്നും അതിന് മതിയായ സമയം അനുവദിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

നോട്ടുകള്‍ മാറ്റി വാങ്ങുന്നതിന് ഇടപാടുകാര്‍ക്ക് ബുദ്ധിമുട്ട് ഉണ്ടാകാതിരിക്കാന്‍ നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. ഇതിനായി വാരാന്ത്യ അവധി ദിവസങ്ങളില്‍ ബാങ്കുകള്‍ തുറന്നുപ്രവര്‍ത്തിക്കും. പുതിയ നോട്ടുകള്‍ എത്രയും വേഗം ബാങ്കുകളില്‍ എത്തിക്കുന്ന കാര്യം  സര്‍ക്കാര്‍ ഉറപ്പാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

അനധികൃതമായി പണം സൂക്ഷിക്കുന്നവര്‍ക്ക് മാത്രമേ പുതിയ തീരുമാനം ബുദ്ധിമുട്ട് സൃഷ്ടിക്കുകയുള്ളൂ. സാധാരണക്കാര്‍ക്ക് ഏതാനും ദിവസത്തെ ബുദ്ധിമുട്ട് ഒഴിച്ചാല്‍ ഈ പദ്ധതി ഗുണം ചെയ്യുമന്നും മന്ത്രി പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here