റേഷന്‍ വിതരണം: ഭക്ഷ്യമന്ത്രി ഒളിച്ചോടുന്നു- ചെന്നിത്തല

Posted on: November 10, 2016 6:00 am | Last updated: November 10, 2016 at 12:36 am

ramesh-chennithalaതിരുവനന്തപുരം: സംസ്ഥാനത്ത് അരിവിതരണം പൂര്‍ണമായും സ്തംഭിച്ചിരിക്കുമ്പോള്‍ ഭക്ഷ്യ വകുപ്പ് മന്ത്രി തിലോത്തമന്‍ രാഷ്ട്രീയ പ്രസംഗം നടത്തി ഒളിച്ചോടുകയായിരുന്നെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.
കാസര്‍കോട്, കണ്ണൂര്‍, വയനാട്, കോഴിക്കോട് ജില്ലകളില്‍ റേഷന്‍ കടകള്‍ പൂര്‍ണമായി അടഞ്ഞുകിടക്കുകയാണ്. ചരിത്രത്തില്‍ സംഭവിക്കാത്ത കാര്യമാണിത്. കേന്ദ്രത്തില്‍നിന്ന് അരി ലഭിക്കാന്‍ വേണ്ട നടപടികളൊന്നും സര്‍ക്കാര്‍ കൈക്കൊണ്ടില്ല. നിരുത്തരവാദപരമായ സമീപനമായിരുന്നു ഇക്കാര്യത്തില്‍ സര്‍ക്കാരിന്റേത്. സാധാരണ ഇത്തരം പ്രതിസന്ധികള്‍ ഉണ്ടാകുമ്പോള്‍ ഭരണ പ്രതിപക്ഷ കക്ഷികള്‍ ഒരുമിച്ച് കേന്ദ്രത്തെ സമീപിക്കുകയായിരുന്നു. എന്നാല്‍ ഇത്തവണ പ്രതിപക്ഷത്തെ സര്‍ക്കാര്‍ വിശ്വാസത്തിലെടുത്തില്ല. റേഷന്‍ വിതരണം മുടങ്ങിയതിന്റെ ഉത്തരവാദിത്വം ഭക്ഷ്യ സുരക്ഷാ നിയമത്തിന് മേല്‍ കെട്ടി വെച്ച് മന്ത്രി കൈകഴുകയാണ്. ചെയ്യേണ്ടതൊന്നും ചെയ്യാതെ യു ഡി എഫ് സര്‍ക്കാറിനെ കുറ്റം പറഞ്ഞിരുന്നാല്‍ ജനങ്ങള്‍ക്ക് അരികിട്ടില്ലന്നും ചെന്നിത്തല പറഞ്ഞു.