Connect with us

National

നോട്ട് പിന്‍വലിക്കല്‍: സാധാരണക്കാരെ കേന്ദ്രം അവഗണിച്ചു-രാഹുല്‍

Published

|

Last Updated

ന്യൂഡല്‍ഹി: രാജ്യത്തെ വലിയ നോട്ടുകള്‍ പിന്‍വലിച്ച കേന്ദ്ര സര്‍ക്കാരിന്റെ നടപടിയെ പരിഹസിച്ച് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ആവശ്യമായ മുന്നൊരുക്കങ്ങലൊന്നുമില്ലാതെ 1000, 500 രൂപ നോട്ടുകള്‍ പിന്‍വലിച്ച് 2000 രൂപയുടെ നോട്ടുകള്‍ കൊണ്ടുവരാനുള്ള സര്‍ക്കാരിന്റെ നീക്കം ഏറെയും ബാധിക്കുക കൃഷിക്കാരെയും ചെറുകിട കടയുടമകളേയുമാണെന്ന് രാഹുല്‍ ട്വിറ്ററിലൂടെ പറഞ്ഞു
2000 രൂപയുടെ നോട്ടുകള്‍ കൊണ്ടുവന്നാല്‍ കള്ളപ്പണം എന്ന വിപത്ത് രാജ്യത്ത് ഇല്ലാതാവുന്നത് എങ്ങനെയാണെന്ന് അത്ഭുതം തോന്നുന്നുവെന്നും, ഇതേക്കുറിച്ച് മോദിയുടെ ലോജിക് എന്നല്ലാതെ മറ്റെന്താണ് പറയുകയെന്നും രാഹുല്‍ ചോദിച്ചു. സര്‍ക്കാരിന്റെ തീരുമാനത്തെ “മികച്ച തീരുമാനം” എന്ന് പരിഹസിച്ച രാഹുല്‍. കള്ളപ്പണം വിദേശത്ത് നിക്ഷേപിച്ചിരിക്കുന്ന യഥാര്‍ഥ കള്ളന്മാര്‍ സുഖമായിരിക്കുമ്പോള്‍ സാധാരണക്കാര്‍ കഷ്ടപ്പെടേണ്ടി വരികയാണ് ഇതിലൂടെ സാധാരണക്കാരോടുള്ള കേന്ദ്രത്തിന്റെ മനോഭാവം വെളിപ്പെട്ടികിക്കുകയാണ്.
രാജ്യത്തെ സാധാരണക്കാരുടെ വികാരങ്ങള്‍ക്ക് ഒരു വിലയും കല്‍പിക്കുന്നില്ലെന്ന് ഒരിക്കല്‍ കൂടി മോദി തെളിയിച്ചിരിക്കുകയാണ്. ഈ തീരുമാനം രാജ്യത്തെ ഭൂരിപക്ഷം വരുന്ന കര്‍ഷകരെയും, ചെറുകിട വ്യവസായികളെയും, വീട്ടമ്മമാരെയും പ്രതിസന്ധിയിലാക്കിയിരിക്കുന്നു. കള്ളപ്പണക്കാര്‍ കള്ളപ്പണം മുഴുവന്‍ സൂക്ഷിച്ചിരിക്കുന്നത് വിദേശ ബാങ്കുകളിലും റിയല്‍ എസ്റ്റേറ്റ് മേഖലയിലുമാണെന്നും രാഹുല്‍ ഗാന്ധി ട്വിറ്ററില്‍ കുറിച്ചു.

Latest