ശനിയാഴ്ചയും ഞായറാഴ്ചയും ബാങ്കുകള്‍ തുറന്നു പ്രവര്‍ത്തിക്കും

Posted on: November 9, 2016 7:07 pm | Last updated: November 10, 2016 at 12:53 pm

ന്യൂഡല്‍ഹി: 500, 1000 രൂപ നോട്ടുകള്‍ പിന്‍വലിച്ച സാഹചര്യം പരിഗണിച്ച് ശനിയാഴ്ചയും ഞായറാഴ്ചയും(12,13 തീയ്യതികളില്‍) രാജ്യത്തെ ബാങ്കുകള്‍ തുറന്നു പ്രവര്‍ത്തിക്കും. പിന്‍വലിച്ച നോട്ടുകള്‍ മാറ്റിവാങ്ങാനുള്ള തിരക്ക് പരിഗണിച്ചാണ് തീരുമാനമെന്ന് റിസര്‍വ് ബാങ്ക് അറിയിച്ചു. സാധാരണ രണ്ടാം ശനിയാഴ്ചയും ഞായറാഴ്ചയും ബാങ്കുകള്‍ക്ക് അവധിയാണ്.

കറന്‍സികള്‍ മാറ്റിനല്‍കുന്നതിനുള്ള തയ്യാറെടുപ്പുകള്‍ക്കായി ബുധനാഴ്ച ബാങ്കുകള്‍ക്ക് അവധി നല്‍കിയിരുന്നു. കൂടാതെ, രണ്ടു ദിവസം എല്ലാ എടിഎമ്മുകളും പ്രവര്‍ത്തന രഹിതമാണ്. പുതിയ 500, 2000 രൂപ നോട്ടുകള്‍ വെള്ളിയാഴ്ച മുതല്‍ എടിഎമ്മുകളില്‍ ലഭ്യമാകുമെന്ന് റിസര്‍വ് ബാങ്ക് അറിയിച്ചിട്ടുണ്ട്.