താന്‍ എല്ലാ അമേരിക്കക്കാരുടെയും പ്രസിഡന്റ്: ഡൊണാള്‍ഡ് ട്രംപ്‌

Posted on: November 9, 2016 3:07 pm | Last updated: November 10, 2016 at 12:30 am
ഡൊണാൾഡ് ട്രംപ് വിജയം ഉറപ്പിച്ച ശേഷം പ്രവർത്തകരെ അഭിസംബോധന ചെയ്യുന്നു
ഡൊണാൾഡ് ട്രംപ് വിജയം ഉറപ്പിച്ച ശേഷം പ്രവർത്തകരെ അഭിസംബോധന ചെയ്യുന്നു

ന്യൂയോര്‍ക്ക്: താന്‍ എല്ലാ അമേരിക്കക്കാരുടെയും പ്രസിഡന്റാകുമെന്ന് നിയുക്ത അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. വിജയത്തിന് ശേഷം ന്യൂയോര്‍ക്കില്‍ ജനങ്ങളെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. അമേരിക്കന്‍ താത്പര്യത്തിന് മുന്‍ഗണന നല്‍കി എല്ലാ രാഷ്ട്രങ്ങളുമായുള്ള സഹകരണമാണ് അമേരിക്കന്‍ നയമെന്നും ട്രംപ് വ്യക്തമാക്കി.

ഹിലരി ഫോണില്‍ വിളിച്ച് അഭിനന്ദിച്ചുവെന്ന് പറഞ്ഞുകൊണ്ടാണ് അദ്ദേഹം പ്രസംഗം തുടങ്ങിയത്. കഠിനാധ്വാനവും മുന്നേറ്റവുമാണ് നമ്മള്‍ നടത്തിയത്. ഇനിയും നമുക്ക് ഒന്നിച്ച് മുന്നേറണം. എന്തും നേടിയെടുക്കാനുള്ള അപാര കഴിവുള്ളവരാണ് നമ്മളെന്ന് നഅം തെളിയിച്ചുകഴിഞ്ഞിരിക്കുന്നു. അരേിക്കയുമായി ചേര്‍ന്ന് പോകാന്‍ ആഗ്രഹിക്കുന്ന എല്ലാ ലോക രാഷ്ട്രങ്ങളുമായും നാം സഹകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.