കുണ്ടറയിലെ കോണ്‍ഗ്രസ് പൊതുസമ്മേളനസ്ഥലത്തേക്ക് അതിക്രമിച്ച് കയറി യോഗം അലങ്കോലപ്പെടുത്തിയ സി.പി.എമ്മിന്റെ നടപടി അപലപനീയം: വിഎം സുധീരന്‍

Posted on: November 8, 2016 2:59 pm | Last updated: November 8, 2016 at 2:59 pm
SHARE

vm sudeeran.jpegഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം വായിക്കാം…
കെ.പി.സി.സി. വൈസ് പ്രസിഡന്റ് വി.ഡി.സതീശന്‍ എം.എല്‍.എ പങ്കെടുത്ത കുണ്ടറയിലെ കോണ്‍ഗ്രസിന്റെ പൊതുസമ്മേളനസ്ഥലത്തേക്ക് അതിക്രമിച്ച് കയറി യോഗം അലങ്കോലപ്പെടുത്തിയ സി.പി.എമ്മിന്റെ നടപടി അങ്ങേയറ്റം അപലപനീയമാണ്.
കശുവണ്ടി ഇടപാട് ഉള്‍പ്പടെ സര്‍ക്കാരിന്റെ അഴിമതിക്കെതിരെ ശക്തമായി നിയമസഭയ്ക്കകത്തും പുറത്തും പ്രതികരിച്ച് വരുന്ന സതീശനെതിരെയുള്ള സി.പി.എമ്മിന്റെ കടന്നാക്രമണം തങ്ങള്‍ക്ക് നേരെയുള്ള ആരോപണങ്ങള്‍ ജനങ്ങളെ ബോധ്യപ്പെടുത്തുന്ന രീതിയില്‍ ഫലപ്രദമായി പ്രതിരോധിക്കാന്‍ കഴിയാത്ത കുറ്റബോധത്തിന്റെ ഫലമാണെന്നതില്‍ സംശയമില്ല.
തങ്ങള്‍ക്ക് ഇഷ്ടമല്ലാത്തവരുടെ പൊതുയോഗങ്ങള്‍ കലക്കുന്ന സര്‍ സി.പിയുടെ ശൈലി സി.പി.എം ഉപേക്ഷിക്കണം. അക്രമം കൊണ്ട് അഭിപ്രായസ്വാതന്ത്ര്യത്തെ അടിച്ചമര്‍ത്താമെന്ന് സി.പി.എം.വ്യാമോഹിക്കേണ്ട.
കശുവണ്ടി ഇടപാടില്‍ സര്‍ക്കാര്‍ എന്തുകൊണ്ടാണ് വിജിലന്‍സ് അന്വേഷണത്തിന് മടിക്കുന്നത് ?

LEAVE A REPLY

Please enter your comment!
Please enter your name here