3000 ഗര്‍ഭനിരോധന ഉറകള്‍ കണ്ടെത്തിയവര്‍ക്ക് വിദ്യാര്‍ത്ഥിയെ കണ്ടെത്താനാവുന്നില്ല: കനയ്യ കുമാര്‍

Posted on: November 8, 2016 2:50 pm | Last updated: November 9, 2016 at 1:45 am

kanhaiya-kumar-una_650x400_71471251820ന്യൂഡല്‍ഹി: ജെഎന്‍യു വിദ്യാര്‍ഥി നജീബ് അഹമ്മദിനെ കാണാതായ സംഭവത്തില്‍ കേന്ദ്രസര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി വിദ്യാര്‍ഥി നേതാവായ കനയ്യകുമാര്‍ രംഗത്ത്്്. കാണാതായ വിദ്യാര്‍ഥി നജീബ് അഹമ്മദിനെ കണ്ടെത്താനുള്ള ശ്രമങ്ങള്‍ അധികതരുടെ ഭാഗത്തു നിന്നും ഉണ്ടാവുന്നില്ലെന്ന് കനയ്യ കുമാര്‍ കുറ്റപ്പെടുത്തി. ‘ബിഹാറില്‍ നിന്നും തിഹാറിലേക്ക്’എന്ന പുസ്തകത്തിന്റെ പ്രകാശനത്തിനിടയിലാണ് കനയ്യ സര്‍ക്കാരിനെതിരെ വിമര്‍ശനം ഉന്നയിച്ചത്. ജെ.എന്‍.യുവില്‍ ഉപയോഗിച്ച ഗര്‍ഭനിരോധന ഉറകളുടെ എണ്ണം കണ്ടെത്തിയവര്‍ക്ക്, പക്ഷേ ആ കഴിവ് ഉപയോഗിച്ച് ഇത്രയും ദിവസമായി നജീബ് എവിടെയാണെന്ന് കണ്ടെത്താന്‍ കഴിഞ്ഞില്ലെന്ന് കനയ്യ പരിഹസിച്ചു.

ഒക്ടോബര്‍ 14നാണ് ബയോടെക്‌നോളജി വിദ്യാര്‍ഥിയായ നജീബിനെ കാണാതായത്. കാണാതാവുന്നതിന് മുമ്പ് എബിവിപി പ്രവര്‍ത്തകര്‍ നജീബിനെ മര്‍ദ്ദിച്ചതായി പരാതിയുണ്ട്. എന്നാല്‍ ആരോപണം എബിവിപി തള്ളിക്കളഞ്ഞിരുന്നു.