177 പ്രിന്‍സിപ്പല്‍ തസ്തിക ഒഴിഞ്ഞ് കിടക്കുന്നു

Posted on: November 8, 2016 8:22 am | Last updated: November 8, 2016 at 12:23 am
SHARE

schoolതിരുവനന്തപുരം: സംസ്ഥാനത്ത് 177 ഹയര്‍സെക്കന്‍ഡറി സ്‌കൂളുകളില്‍ പ്രിന്‍സിപ്പല്‍ തസ്തിക ഒഴിഞ്ഞ് കിടക്കുന്നതായി മന്ത്രി സി രവീന്ദ്രനാഥ് അറിയിച്ചു. പ്രിന്‍സിപ്പല്‍മാരുടെ സീനിയോറിറ്റി സംബന്ധിച്ച തര്‍ക്കം ഹൈക്കോടതിയുടെ പരിഗണനയിലായതിനാല്‍ അന്തിമ കോടതി വിധിക്ക് ശേഷമേ പ്രിന്‍സിപ്പല്‍മാരുടെ തസ്തികകള്‍ നികത്താനാകൂ.
ഏറ്റവും കൂടുതല്‍ ഒഴിവ് മലപ്പുറത്താണ്. രണ്ടാമത് കാസര്‍കോഡും.