‘പുലിമുരുകന്‍’ നൂറ് കോടി ക്ലബ്ബില്‍

Posted on: November 8, 2016 12:14 am | Last updated: November 8, 2016 at 12:14 am

14956471_1171104899611871_7485389333281986991_nതിരുവനന്തപുരം: മോഹന്‍ലാല്‍ നായകനായ ചിത്രം പുലിമുരുകന്‍ 100 കോടി കലക്ഷന്‍ ലഭിച്ച ആദ്യ മലയാള ചിത്രമായി. 15 കോടിയോളം വിവിധ റൈറ്റ്‌സിലൂടെ നേടിയ ചിത്രത്തിന്റെ വിദേശത്തെ കലക്ഷന്‍ കൂടി കണക്കിലെടുത്തപ്പോഴാണ് 100 കോടി കവിഞ്ഞത്. കേരളത്തില്‍ നിന്നുമാത്രം ചിത്രം 65 കോടിക്കുമേല്‍ നേടിക്കഴിഞ്ഞു. യു എ ഇയില്‍ നിന്ന് മൂന്ന് ദിവസം കൊണ്ട് 13 കോടിക്ക് മുകളില്‍ നേടി. ആദ്യദിന കലക്ഷന്‍, ആദ്യവാര കലക്ഷന്‍, വേഗത്തില്‍ 10 കോടിയും 25 കോടിയും കളക്ഷന്‍ നേടിയ ചിത്രം എന്നിങ്ങനെ റെക്കോര്‍ഡുകള്‍ പലതും തിരുത്തിക്കുറിച്ച സിനിമക്ക് ആദ്യമായി 100 കോടി നേടുന്ന മലയാള ചിത്രമെന്ന ഖ്യാതിയും സ്വന്തമായിരിക്കുകയാണ്. കേരളത്തിലും മറ്റ് സംസ്ഥാനങ്ങളിലുമായി 325 സ്‌ക്രീനിലാണ് സിനിമ റിലീസ് ചെയ്തത്.