കാണാതായ നജീബിന്റെ മാതാവിനെയും സഹോദരിയെയും പോലീസ് കസ്റ്റഡിയിലെടുത്തു

Posted on: November 6, 2016 7:15 pm | Last updated: November 6, 2016 at 7:15 pm

najeeb-sister_1
ന്യൂഡല്‍ഹി: ജെഎന്‍യു വിദ്യാര്‍ഥി നജീബ് അഹമ്മദിന്റെ തിരോധാനത്തില്‍ പ്രതിഷേധിച്ച് ജന്തര്‍ മന്ദിറില്‍ പ്രക്ഷോഭം നടത്തിയ ജെഎന്‍യു വിദ്യാര്‍ഥികളെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കി. നജീബിന്റെ മാതാവും സഹോദരിയും അടക്കം നിരവധി പേരെ പോലീസ് കസ്റ്റഡിയില്‍ എടുത്തു. ഇവരെ പിന്നീട് മന്ദിര്‍ മാര്‍ഗ് പോലീസ് സ്‌റ്റേഷനിലേക്ക് കൊണ്ടുപോയി. പോലീസ് സ്‌റ്റേഷനിലേക്ക് കൊണ്ടുപോകവെ പോലീസ് ഉദ്യോഗസ്ഥര്‍ തന്നോട് അപമര്യാദയായാണ് പെരുമാറിയതെന്ന് നജീബിന്റെ സഹോദരി മാധ്യമങ്ങളോട് പറഞ്ഞു.

21 ദിവസങ്ങള്‍ക്ക് മുമ്പാണ് നജീബ് അഹമ്മദിനെ കാണാതായത്. ഇതുസംബന്ധിച്ച് അന്വേഷണ പുരോഗതി മുഖ്യമന്ത്രി അരവിന്ദ് കെജരിവാള്‍ ഇന്ന് രാഷ്ട്രപതി പ്രണബ് മുഖര്‍ജിയെ അറിയിച്ചിരുന്നു. ആഭ്യന്തര മന്ത്രാലയത്തോട് വിശദമായ റിപ്പോര്‍ട്ട് ആവശ്യപ്പെടുമെന്ന് രാഷ്ട്രപതി കെജരിവാളിന് ഉറപ്പ് കൊടുക്കുകയും ചെയ്തിരുന്നു.