വടക്കാഞ്ചേരി പീഡനം: യുവതിയില്‍ നിന്ന് മൊഴിയെടുത്തു

Posted on: November 6, 2016 3:31 pm | Last updated: November 6, 2016 at 3:31 pm

trissure-rapeതൃശൂര്‍: സിപിഎം കൗണ്‍സിലര്‍ ആരോപണ വിധേയനായ വടക്കാഞ്ചേരി പീഡനക്കേസില്‍ പരാതിക്കാരിയില്‍ നിന്ന് അന്വേഷണ സംഘം മൊഴിയെടുത്തു. വനിതാ ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ രഹസ്യകേന്ദ്രത്തില്‍ വെച്ചാണ് മൊഴി രേഖപ്പെടുത്തിയത്. അന്വേഷണ ഉദ്യോഗസ്ഥര്‍ ആവശ്യപ്പെട്ടത് അനുസരിച്ച് യുവതി മൊഴി നല്‍കാന്‍ എത്തുകയായിരുന്നു.

പാലക്കാട് എ.എസ്.പി ജി. പൂങ്കുഴലിയാണ് അന്വേഷണത്തിന് നേതൃത്വം നലകുന്നത്. തൃശൂര്‍ സിറ്റി, റൂറല്‍ പൊലീസ് മേധാവികളായ ഡോ. ഹിമേന്ദ്രനാഥും ആര്‍. നിശാന്തിനിയും അന്വേഷണത്തെ സംഘത്തെ സഹായിക്കുന്നുണ്ട്.