Connect with us

Kerala

ഇരയുടെ പേര് വെളിപ്പെടുത്തി;കെ രാധാകൃഷ്ണനെതിരെ കേസെടുത്തേക്കും

Published

|

Last Updated

തിരുവനന്തപുരം: വടക്കാഞ്ചേരിയില്‍ കൂട്ടമാനഭംഗത്തിനിരയായ യുവതിയുടെ പേര് വെളിപ്പെടുത്തിയ തൃശൂര്‍ ജില്ലാ സെക്രട്ടറി കെ. രാധാകൃഷ്ണനെതിരെ കേസെടുത്തേക്കും. ആരോപണ വിധേയരായ സി.പി.എം നേതാക്കളായ ജയന്തനേയും ബിനിഷിനേയും സസ്‌പെന്റ് ചെയ്തുകൊണ്ടുള്ള നടപടി വിശദീകരിക്കുമ്പോഴായിരുന്നു രാധാകൃഷ്ണന്‍ പരാതിക്കാരിയുടേയും ഭര്‍ത്താവിന്റെയും പേര് വെളിപ്പെടുത്തിയത്.

പേര് വെളിപ്പെടുത്തരുതെന്ന് മാധ്യമപ്രവര്‍ത്തകര്‍ മുന്നറിയിപ്പ് നല്‍കിയപ്പോഴും ആരോപണവിധേയനായ ജയന്തന്റെ പേര് പറയാമെങ്കില്‍ പരാതിക്കാരിയുടെ പേരും പറയാമെന്നായിരുന്നു രാധാകൃഷ്ണന്റെ നിലപാട്. ഇതിനെതിരെ വനിതാ കമീഷന്‍ സ്വമേധയാ കേസെടുക്കുമെന്ന് അംഗം പ്രമീള ദേവി വ്യക്തമാക്കിയിരുന്നു.